Advertisement

‘പരാജയ ഭീതിയില്ല, കുറുക്കുവഴിയിലൂടെ വിജയം നേടാൻ എൽഡിഎഫ് ശ്രമിക്കുന്നു’; അടൂർ പ്രകാശ്

March 9, 2024
2 minutes Read
'LDF tries to achieve victory by shortcut'; Adoor Prakash

ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിൽ കള്ളവോട്ടുകൾ ഉണ്ടെന്ന ആരോപണം ആവർത്തിച്ച് യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ്. കുറുക്കുവഴിയിലൂടെ വിജയം നേടാൻ എൽഡിഎഫ് ശ്രമിക്കുന്നുണ്ടെങ്കിൽ അവർക്ക് തെറ്റി. തനിക്ക് പരാജയഭീതി ഇല്ലെന്ന് അദ്ദേഹം 24ന് പറഞ്ഞു.

ആറ്റിങ്ങലിൽ രണ്ടാം അംഗത്തിന് ഒരുങ്ങുകയാണ് അടൂർ പ്രകാശ്. ബിജെപി സ്ഥാനാർത്ഥി കേന്ദ്രമന്ത്രി വി മുരളീധരനും സിപിഐഎം ജില്ലാ സെക്രട്ടറിയും വർക്കല എംഎൽഎയുമായ വി ജോയിയും പ്രചാരണത്തിനിറങ്ങിയതോടെ മണ്ഡലം ശക്തമായ പോരാട്ടത്തിന് സാക്ഷ്യം വഹിക്കുമെന്ന് ഉറപ്പ്. ഇതിനിടെയാണ് മണ്ഡലത്തിൽ കള്ളവോട്ടുകൾ ഉണ്ടെന്ന ആരോപണം ആവർത്തിച്ച് യുഡിഎഫ് സ്ഥാനാർത്ഥി രംഗത്തുവന്നത്.

മണ്ഡലത്തിൽ വ്യാപകമായ കള്ളവോട്ട് സാന്നിധ്യം ഉണ്ട്. യഥാർത്ഥ വോട്ടർമാരുടെ മുന്നിലേക്കാണ് എൽഡിഎഫ് വരേണ്ടത്. കുറുക്കു വഴിയിലൂടെ വിജയം നേടാൻ ശ്രമിക്കുന്നുണ്ടെങ്കിൽ അവർക്ക് അബദ്ധം പറ്റി എന്നേ പറയാനുള്ളൂ. തനിക്ക് പരാജയ ഭീതിയില്ലെന്നും അടൂർ പ്രകാശ്. ആറ്റിങ്ങലിലെ ജനങ്ങൾക്കായി ചെയ്ത പല പദ്ധതികളും പാതിവഴിയിലാണ്. ഇത്തവണ വോട്ട് ചോദിക്കുന്നത് അതിൻ്റെ പൂർത്തീകരണത്തിനാണ്. കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ ഉൾപ്പെട്ടത് ഏറ്റവും അർഹരെന്നും അടൂർ പ്രകാശ് 24 നോട് വ്യക്തമാക്കി.

Story Highlights: ‘LDF tries to achieve victory by shortcut’; Adoor Prakash

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top