‘ഉറക്കം മമ്മൂട്ടി പോസ്റ്ററുകള്‍ക്ക് നാടുവില്‍, ഫസ്റ്റ് ഷോയ്ക്ക് എത്തും അമ്മാളു അമ്മ’; ആരാധികയെ നെഞ്ചോട് ചേര്‍ത്ത് മമ്മൂട്ടി

മമ്മൂട്ടിയുടെ ആരാധികയെ പരിചയപ്പെടുത്തി നടൻ രമേശ് പിഷാരടി. രമേശ് പിഷാരടി കഴിഞ്ഞ ദിവസം പങ്കുവച്ച വിഡിയോയാണ് സമൂഹ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. കാലങ്ങളോളം തന്റെ ഇഷ്ടതാരത്തെ നേരിൽ കാണാൻ കൊതിച്ച അമ്മാളു അമ്മയുടെ സന്തോഷമാണ് ആ വിഡിയോയിലെന്നും പിഷാരടി കുറിക്കുന്നു.
കാറില്‍ എത്തിയ അമ്മയെ മമ്മൂട്ടി സ്വീകരിച്ച് നെഞ്ചോട് ചേര്‍ക്കുന്നത് വിഡിയോയില്‍ കാണാം. ഒപ്പം മമ്മൂട്ടിയുടെ പോസ്റ്ററുകള്‍ ഒരു കവറിലാണ് അമ്മാളു അമ്മ സൂക്ഷിച്ചത്. അതും അദ്ദേഹത്തെ കാണിക്കുന്നുണ്ട്.അമ്മാളു അമ്മയോട് ഒത്തിരി നേരം കുശലം പറഞ്ഞ മെഗാസ്റ്റാര്‍ സമ്മാനവും നല്‍കിയാണ് തിരിയെ അവരെ യാത്ര അയച്ചത്.
മമ്മൂട്ടിയെ നേരിട്ടു കാണാൻ ആഗ്രഹമുണ്ടെന്നു പറയുന്ന അമ്മാളു അമ്മയുടെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ ഏറെ വൈറലായിരുന്നു.നടി സീമ ജി. നായര്‍ ആണ് അമ്മാളു അമ്മയെ നടന്‍റെ അടുത്തെത്തിച്ചത്.
“ഈ നല്ല ദിവസത്തിൽ ഒരുപാട് സന്തോഷത്തോടെ ഈ നല്ല ഫോട്ടോ നിങ്ങൾക്കായി തരുന്നു.പറവൂരെ അമ്മാളു അമ്മയുടെ ആഗ്രഹം സാധിച്ചുകൊടുക്കാൻ കഴിഞ്ഞു എന്നത് ജീവിതത്തിലെ ഏറ്റവും അവിസ്മരണീയ നിമിഷം. രണ്ടുമൂന്നു വർഷത്തിലേറെയായി അമ്മയുടെ ഈ ആഗ്രഹം സോഷ്യൽ മീഡിയയിൽ കറങ്ങുന്നുണ്ടായിരുന്നു.യാദൃച്ഛികമായി പറവൂർ നിന്ന് രാധിക അമ്മയുടെ ഈ ആഗ്രഹം പറഞ്ഞു എന്നെ കോൺടാക്ട് ചെയ്തു. കുറച്ചു ലിങ്കും അയച്ചു തന്നു. ഞാൻ പിഷാരടിയോടു ഈ കാര്യം പറഞ്ഞു. അമ്മയുടെആഗ്രഹം സാധിക്കാനായി അങ്ങനെ വഴി തെളിഞ്ഞു. സത്യം പറയട്ടെ അദ്ദേഹത്തോട് നമുക്കുള്ള ആരാധന ഒന്നുമല്ലെന്ന് അമ്മാളു അമ്മയുടെ ആരാധന കണ്ടപ്പോളാണ് മനസിലായത്. മമ്മൂക്കയുടെ ഓരോ റോളും അമ്മക്ക് കാണാപ്പാഠമാണ്. മമ്മൂക്കയുടെ ഏതു പടം വന്നാലും ഫസ്റ്റ് ഷോ കാണാൻ ‘അമ്മ ഉണ്ടാവും. തീയറ്ററുകളിൽ ഒട്ടിക്കുന്ന പോസ്റ്ററുകളുടെ നാടുവിലാണുറക്കം. ആ അമ്മയുടെ മനസ്സ് നിറഞ്ഞു മമ്മൂക്ക യാത്ര ആക്കുമ്പോൾ ഒറ്റ ആഗ്രഹം ആണ് അമ്മക്കുണ്ടായിരുന്നത്. ഇനി കുറെ അമ്പലങ്ങളിൽ നേർച്ചയുണ്ട്. മമ്മൂക്കയെ കണ്ടതിനു ശേഷം പോകാനുള്ളതാണ് എന്ന് പറയുമ്പോൾ ആ കണ്ണുകളിൽ ഒരായിരം നക്ഷത്രങ്ങളുടെ തിളക്കം ഉണ്ടായിരുന്നു. കാരണം മമ്മൂക്കയെ ഒരു നോക്ക് കാണാൻ ഉള്ള നേർച്ചയായിരുന്നു അത്”, എന്നാണ് അമ്മാളു അമ്മയെ കുറിച്ച് സീമ ജി നായര്‍ ഫേസ്ബുക്കിൽ കുറിച്ചത്.
‘പറവൂരിൽ ഉള്ള അമ്മാളു അമ്മയുടെ ആഗ്രഹം സാമൂഹ്യ മാധ്യമങ്ങൾ വഴിയും, ചില സുഹൃത്തുക്കൾ വഴിയും അറിഞ്ഞിരുന്നു.
നമ്മുടെ മമ്മുക്കയെ നേരിൽ ഒന്ന് കാണണം…
സീമ ചേച്ചി Seema G Nair ആണ് ഈ വിഷയം വീണ്ടും നിർബന്ധപൂർവം അറിയിച്ചത്. സമൂഹത്തിനു തന്നാൽ കഴിയുന്ന നന്മകൾ ചെയുന്ന ആളാണ് സീമ ചേച്ചി..
അമ്മാളു അമ്മയുടെ ആഗ്രഹം അത്രമേൽ ആത്മാർത്ഥവും, ഗഹനവും ആയിരുന്നത് കൊണ്ടാവണം…. അത് സംഭവിച്ചു.
കയ്യിൽ ഒരു കവറിൽ തനിക്കു പ്രിയപ്പെട്ട മമ്മൂക്കയുടെ ചിത്രവുമായി കാലങ്ങളോളം നടന്നത് വെറുതേ ആയില്ല..
Happy women’s day’- രമേശ് പിഷാരടി ഫേസ്ബുക്കിൽ കുറിച്ചു.
Story Highlights: Mammootty Meet his Fan Ammalu Amma
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here