ക്ഷേത്രോത്സവത്തിനിടെ യുവാവിനെ കുത്തിക്കൊന്നു; ഒരാൾ കസ്റ്റഡിയിൽ

വണ്ടിപ്പെരിയാറിൽ ക്ഷേത്രോത്സവത്തിനിടെ യുവാവിനെ കുത്തിക്കൊന്നു. കുമളി അട്ടപ്പള്ളം സ്വദേശി ജിത്തു (22) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതി മഞ്ചുമല സ്വദേശി മാക്സ് എന്ന രാജനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പശുമല ക്ഷേത്രോത്സവത്തിനിടെയാണ് സംഭവമുണ്ടായത്. ഓട്ടോ ഡ്രൈവർമാരാണ് ഇരുവരും. ഉത്സവത്തിനായി ജിത്തു എത്തിയപ്പോൾ രാജനുമായി തർക്കമുണ്ടാവുകയായിരുന്നു. കയ്യാങ്കളിയിലേക്ക് നീങ്ങിയെങ്കിലും നാട്ടുകാർ ഇടപെട്ട് ഇരുവരേയും അനുനയിപ്പിച്ച് വിട്ടു.
എന്നാൽ അൽപ്പസമയത്തിന് ശേഷം ഇരുവരും തമ്മിൽ വീണ്ടും തര്‍ക്കമുണ്ടാകുകയും രാജൻ കത്തിയെടുത്ത് കുത്തുകയുമായിരുന്നു. ജിത്തുവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാക്സ് എന്ന രാജനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷം നടന്നുവരികയാണ്.
Story Highlights: man stabbed to death during temple festival
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here