മാരിയമ്മൻ കോവിലിലെ കനല്‍ചാട്ടത്തിനിടെ വിദ്യാര്‍ത്ഥിക്ക് പരുക്ക്; ആലത്തൂര്‍ പൊലീസ് കേസെടുത്തു

പാലക്കാട് ആലത്തൂർ മേലാർക്കോട് പുത്തൻത്തറ മാരിയമ്മൻ കോവിലിൽ നടന്ന കനല്‍ചാട്ടത്തിനിടെ വിദ്യാര്‍ത്ഥിക്ക് പരുക്കേറ്റ സംഭവത്തില്‍ ആലത്തൂര്‍ പൊലീസ് കേസെടുത്തു. ബാലാവകാശ കമ്മീഷന്‍ നിര്‍ദേശപ്രകാരമാണ് പൊലീസ് കേസെടുത്തത്.
ബാലാവകാശ കമ്മീഷന്‍ കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം. രക്ഷിതാക്കളുടെ ഭാഗത്ത് വീഴ്ചയുണ്ടായോന്ന് പരിശോധിക്കുന്നുമുണ്ട്. പരുക്കേറ്റ കുട്ടിയെ കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. കുട്ടിക്ക് ആവശ്യമായ കൗണ്‍സിലിംഗും സംരക്ഷണവും ഉറപ്പാക്കുമെന്ന് CWC വ്യക്തമാക്കി.
ഇന്ന് പുലർച്ചെ അഞ്ചരമണിയോടുകൂടിയായിരുന്നു അപകടം നടന്നത്. കനൽച്ചാട്ടാം വഴിപാട് നടത്തുന്നതിനിടെ വിദ്യാർത്ഥി തീ കൂനയിലേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ വിദ്യാർത്ഥിയെ ആദ്യം നെന്മാറയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. നിരവധി ആളുകൾ കനലിലൂടെ ഓടുന്നതിനിടയിൽ വിദ്യാർത്ഥിയെ നിർബന്ധിച്ച് കനലിലൂടെ ഓടിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here