Advertisement

തെരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകില്ല; അരുണ്‍ ഗോയലിന്റെ രാജി ബാധിക്കില്ല

March 10, 2024
3 minutes Read

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍. തെരഞ്ഞെടുപ്പ് കമ്മിഷണര്‍ അരുണ്‍ ഗോയലിന്റെ രാജി തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തെ ബാധിക്കില്ല. അടുത്ത ഞായറാഴ്ചയ്ക്ക് മുന്‍പ് പ്രഖ്യാപനം നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍. ഈ മാസം 12ന് നിശ്ചയിച്ചിരിക്കുന്ന അരുണ്‍ ഗോയലിന്റെ കശ്മീര്‍ സന്ദര്‍ശനവും നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.(Announcement of Lok Sabha elections will not delay says Election Commission)

വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് അരുണ്‍ ഗോയല്‍ രാജിവച്ചതെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം. രാജിയില്‍ നിന്ന് പിന്മാറണണെന്ന് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചുവെങ്കിലും അരുണ്‍ ഗോയല്‍ രാജി സമര്‍പ്പിക്കുകയായിരുന്നു. രാജി രാഷ്ട്രപതി അംഗീകരിച്ചു.

ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ തെരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ അരുണ്‍ ഗോയലിന്റെ രാജി ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ ആരോഗ്യത്തില്‍ ആശങ്കയുണ്ടാക്കുന്നുവെന്ന് കെ.സി വേണുഗോപാല്‍ എക്സില്‍ കുറിച്ചു.

Story Highlights: Announcement of Lok Sabha elections will not delay says Election Commission

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top