Advertisement

വി എസിന്റെ മകൻ അരുൺ കുമാറിനെ ഡയറക്ടറാക്കാൻ വേണ്ടി യോഗ്യതയിൽ IHRD ഭേദഗതി വരുത്തി; സാങ്കേതിക സർവകലാശാല ഡീൻ

March 11, 2024
2 minutes Read

മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ മകൻ വി എ അരുൺ കുമാറിനെ ഡയറക്ടറാക്കാൻ വേണ്ടി യോഗ്യതയിൽ ഐഎച്ച്ആർഡി ഭേദഗതി വരുത്തിയെന്ന ആരോപണവുമായി സാങ്കേതിക സർവകലാശാല ഡീൻ. ഐഎച്ച്ആർഡി ഡയറക്ടർ സ്ഥാനത്തേക്ക് അധ്യാപന പരിചയത്തിന് വേണ്ട യോ​ഗ്യതയിലാണ് ഭേദ​ഗതി വരുത്തിയത്. സംഭവത്തിൽ ഡീൻ ഹൈക്കോടതിയെ സമീപിച്ചു.

അധ്യാപന പരിചയത്തിന് വേണ്ട യോ​ഗ്യതയ്ക്ക് പകരം അഡീഷണൽ ഡയറക്ടറുടെ പ്രവർത്തി പരിചയം മതിയെന്നാണ് ഭേദഗതി വരുത്തിത്. ചട്ടവിരുദ്ധമായി ഗവേണിംഗ് ബോഡിക്ക് പകരം എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് യോഗ്യത ഭേദഗതി ചെയ്യാൻ സർക്കാരിന് ശുപാർശ നൽകിയത്.

നേരത്തെ യോഗ്യത മാനദണ്ഡങ്ങൾ പാലിക്കാതെയാണ് അരുൺ കുമാറിനെ ഐഎച്ച്ആർഡിയിൽ നിയമിച്ചതെന്ന പരാതി ഉയർന്നിരുന്നു. അന്ന് അഡീഷണൽ ഡയറക്ടറായി നിയമിച്ചതും സ്ഥാനക്കയറ്റം നൽകിയതും നിയമവിരുദ്ധമാണെന്ന കേസിൽ വിജിലൻസ് അന്ന് ക്ലീൻചിറ്റ് നൽകിയിരുന്നു. ഐഎച്ച്ആർഡി അസിസ്റ്റന്റ് ഡയറക്ടറായി അരുൺകുമാർ നിയമിതനാകുന്നത് നയനാർ സർക്കാരിന്റെ കാലത്താണ്.

Story Highlights: Dean of Technical University alleging IHRD amended the qualifications to make VA Arun Kumar director

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top