Advertisement

ടിപി ചന്ദ്രശേഖരന്റെ വീട്ടിൽ നിന്ന് ഷാഫി പറമ്പിൽ പ്രചാരണം തുടങ്ങി; വടകരയിൽ ഗ്ളാമർ പോരാട്ടം

March 11, 2024
1 minute Read

വടകരയിൽ ഗ്ളാമർ പോരാട്ടം തുടങ്ങി. യുഡിഎഫ് സ്ഥാനാർത്ഥിയായി ഷാഫി പറമ്പിൽ എത്തിയതോടെ വടകരയിൽ പ്രചാരണച്ചൂടേറി. ടിപി ചന്ദ്രശേഖരന്റെ വീട്ടിൽ നിന്ന് ഷാഫി പറമ്പിൽ പ്രചാരണം തുടങ്ങി. എൽഡിഎഫ് സഥാനാർത്ഥി കെ കെ ശൈലജ മണ്ഡലത്തിലെ ഒന്നാം ഘട്ട പ്രചാരണം പൂർത്തിയാക്കാനുള്ള തിരക്കിലാണ്.

ബിജെപി സ്ഥാനാർത്ഥി പ്രഫുൽ കൃഷ്ണൻ മഹി ബൈപ്പാസിന്റെ ഉദ്ഘാടന ചടങ്ങിന് ശേഷമാകും പ്രചാരണത്തിനിറങ്ങുക. ടി പിയുടെ സ്‌മൃതിമണ്ഡപത്തിൽ പുഷ്പാർചർച്ചന നടത്തിയാണ് ഷാഫി പറമ്പിൽ പ്രചാരണത്തിന് തുടക്കം കുറിച്ചത്. സ്ഥാനാർത്ഥിയുടെ ശക്തിയിലല്ല. വടകരയുടെ രാഷ്ട്രീയ ബോധത്തിലാണ് എന്റെ വിശ്വാസം. ആ വിശ്വാസം എന്നെ ജയിപ്പിക്കും. സ്ത്രീ പ്രാതിനിധ്യം എല്ലാ പാർട്ടികളിലും കൂടുതൽ വേണമെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി വടകര മണ്ഡലത്തില്‍ മത്സരിക്കാനെത്തിയ യുവ കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പിലിന് വന്‍ സ്വീകരണമാണ് വടകരയിലെ യു.ഡി.എഫ്. പ്രവര്‍ത്തകര്‍ ഒരുക്കിയത്.

സ്വന്തം തട്ടകമായ പാലക്കാട് നിന്ന് ഞായറാഴ്ച വൈകീട്ട് ആറുമണിയോടെയാണ് ഷാഫി പറമ്പില്‍ വടകരയിലെത്തിയത്.ഷാഫി പറമ്പിലിനെ വരവേല്‍ക്കാന്‍ വടകര പുതിയ ബസ് സ്റ്റാന്‍ഡിലും പരിസരത്തുമായി ആയിരക്കണക്കിന് യു.ഡി.എഫ്. പ്രവര്‍ത്തകരാണ് എത്തിയത്.

Story Highlights: Shafi Parambil at TP Chandrashekaran House Vadakara

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top