ഗുജറാത്തിൽ വൻ മയക്കുമരുന്ന് വേട്ട; 6 പാകിസ്താനികൾ അറസ്റ്റിൽ

ഗുജറാത്ത് തീരത്ത് വൻ മയക്കുമരുന്ന് വേട്ട. 400 കോടി വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടി. 6 പാകിസ്താനികൾ അറസ്റ്റിൽ. പാകിസ്താനികൾ അറസ്റ്റിലായത് ഗുജറാത്തിലെ പോർബന്തറിൽ നിന്നും. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ഇവർ പിടിയിലാകുന്നത്.
നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി), ഇന്ത്യൻ കോസ്റ്റ് ഗാർഡ്, ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) എന്നവരുടെ സംയുക്ത സംഘത്തിന്റേതായിരുന്നു പരിശോധന. ഇന്നലെ രാത്രി ഇന്ത്യൻ പ്രദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ഇവരെ പിടികൂടുകയായിരുന്നു.
കഴിഞ്ഞ 30 ദിവസത്തിനിടെ ഗുജറാത്ത് തീരത്ത് പിടികൂടുന്ന രണ്ടാമത്തെ വലിയ മയക്കുമരുന്ന് ശേഖരമാണിത്. ഫെബ്രുവരി 28 ന് ഗുജറാത്ത് തീരത്ത് പാകിസ്ഥാൻ ജീവനക്കാരെന്ന് സംശയിക്കുന്ന ബോട്ടിൽ നിന്ന് 3,300 കിലോഗ്രാം മയക്കുമരുന്ന് പിടികൂടിയിരുന്നു. ഈ മരുന്നുകളുടെ രാജ്യാന്തര വിപണി മൂല്യം 2000 കോടിയിലേറെ രൂപയായിരുന്നു.
Story Highlights: 6 pakistanis with drugs arrested near gujarat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here