പ്രചാരണ ബോർഡുകൾ സ്ഥാപിക്കുന്നതിനെ ചൊല്ലി തർക്കം; കണ്ണൂർ ചെറുപുഴയിൽ സിപിഐഎം – കോൺഗ്രസ് സംഘർഷം

കണ്ണൂർ ചെറുപുഴയിൽ സിപിഐഎം – കോൺഗ്രസ് സംഘർഷം. സ്ഥാനാർത്ഥികളുടെ പ്രചാരണ ബോർഡുകൾ സ്ഥാപിക്കുന്നതിനെ ചൊല്ലിയാണ് പാർട്ടികൾ തമ്മിൽ തർക്കമുണ്ടായത്. പൊലീസ് ഇടപെട്ട് ചർച്ച നടത്തുന്നതിനിടെ പ്രവർത്തകർ തമ്മിൽ കയ്യാങ്കളിയുണ്ടാവുകയായിരുന്നു. ചെറുപുഴ മേലെ ബസാറിലാണ് തർക്കമുണ്ടായത്. പൊലീസ് സ്ഥലത്ത് എത്തി ക്യാമ്പ് ചെയ്യുകയാണ്.
മേലേ ബസാറിൽ കാസർഗോഡ് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി എം.വി ബാലകൃഷ്ണൻ മാസ്റ്ററുടെ പ്രചാരണ ബോർഡ് സ്ഥാപിച്ചിരുന്നു. അതിനോട് ചേർന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താന്റെ പ്രചാരണ ബോർഡും കോൺഗ്രസ് പ്രവർത്തകർ സ്ഥാപിച്ചു. ഈ 2 ബോർഡുകളും സ്ഥാപിച്ചതുമായി ബന്ധപ്പെട്ടാണ് പ്രവർത്തകർ തമ്മിൽ വാക്കേറ്റവും ഏറ്റുമുട്ടലുമുണ്ടായത്. പൊലീസ് ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here