പ്രധാനമന്ത്രി ഇന്ന് ഗുജറാത്തും രാജസ്ഥാനും സന്ദർശിക്കും; വിവിധ പദ്ധതികൾ രാഷ്ട്രത്തിന് സമർപ്പിക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഗുജറാത്തും രാജസ്ഥാനും സന്ദർശിക്കും. രാജസ്ഥാനിലെ പൊഖ്രാനിൽ ‘ഭാരത് ശക്തി’ അഭ്യാസത്തിനു പ്രധാനമന്ത്രി സാക്ഷ്യംവഹിക്കും. ( pm narendra modi to visit rajasthan and gujarat today )
മൂന്നു സേനാവിഭാഗങ്ങളുടെയും വെടിക്കോപ്പുകളും തന്ത്രങ്ങളും പരിശോധിക്കുന്ന ‘ഭാരത് ശക്തി’, പ്രതിരോധത്തിൽ സ്വയംപര്യാപ്തതയിലേക്കുള്ള രാജ്യത്തിന്റെ കരുത്തുറ്റ മുന്നേറ്റത്തിന്റെ ഉദാഹരണമാണ്.
പ്രധാനമന്ത്രി അഹമ്മദാബാദിൽ 85,000 കോടി രൂപയുടെ റെയിൽവേ പദ്ധതികൾക്കു തറക്കല്ലിടുകയും രാഷ്ട്രത്തിനു സമർപ്പിക്കുകയും ചെയ്യും. സമർപ്പിത ചരക്ക് ഇടനാഴി പദ്ധതിയുടെ പ്രധാനപ്പെട്ട വിവിധ ഭാഗങ്ങൾ പ്രധാനമന്ത്രി രാഷ്ട്രത്തിനു സമർപ്പിക്കും. കൂടാതെ 10 പുതിയ വന്ദേ ഭാരത് ട്രെയിനുകൾ പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്യും.
കോച്ച്രബ് ആശ്രമം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. സാബർമതിയിലെ ഗാന്ധി ആശ്രമ സ്മാരകത്തിന്റെ ആസൂത്രണപദ്ധതി അവതരിപ്പിക്കുകയും ചെയ്യും.
Story Highlights: pm narendra modi to visit rajasthan and gujarat today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here