കേരള ബ്ലാസ്‌റ്റേഴ്‌സ് പൊരുതിത്തോറ്റു; മോഹന്‍ ബഗാന് ജയം

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ കേരള ബ്ലാസ്റ്റേഴ്‌സ് പൊരുതി തോറ്റു. മൂന്നിന് എതിരെ നാല് ഗോളുകള്‍ക്ക് മോഹന്‍ ബഗാന്‍ ആണ് ബ്ലാസ്റ്റേഴ്‌സിനെ പരാജയപ്പെടുത്തിയത്. (Mohun Bagan beat Kerala Blasters 4-3 in ISL)
ബ്ലാസ്‌റ്റേഴ്‌സിനായി ക്യാപ്റ്റന്‍ ദിമിത്രിയോസ് ഡയമന്റാകോസ് ഇരട്ട ഗോളുകള്‍ നേടിയെങ്കിലും മോഹന്‍ ബഗാനോട് തോല്‍വിയ്ക്ക് വഴങ്ങുകയായിരുന്നു. ഈ തോല്‍വിയോടെ ബ്ലാസ്‌റ്റേഴ്‌സ് അഞ്ചാം സ്ഥാനത്ത് തുടരുകയാണ്.
Read Also ‘നോട്ടുകെട്ട് കിടക്കയിൽ ഉറങ്ങുന്ന നേതാവ്’; പിണറായി വിജയനെതിരെ കെ സുധാകരൻ
ആദ്യ പകുതിയില്‍ മോഹന്‍ ബഗാന്‍ ഒരു ഗോളിന് മുന്നിലായിരുന്നു. ടീമിനായി അര്‍മാന്‍ഡോ സാദികു ഇരട്ടഗോളുകള്‍ഡ നേടി. കളിയുടെ 54-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിനായി മലയാളി താരം വിബിന്‍ മോഹനന്‍ ഗോള്‍ നേടി. കളിയുടെ 68-ാം മിനിറ്റില്‍ ദീപക് താംഗ്രിയും 97-ാം മിനിറ്റില്‍ ജയ്‌സണ്‍ കുമ്മിങ്‌സും കൂടി ഗോളുകള്‍ നേടിയതോടെ മഞ്ഞപ്പട തോല്‍വിയ്ക്ക് വഴങ്ങുകയായിരുന്നു. നിലവില്‍ 39 പോയിന്റുകളുമായി മോഹന്‍ ബഗാന്‍ രണ്ടാം സ്ഥാനത്താണ്.
Story Highlights: Mohun Bagan beat Kerala Blasters 4-3 in ISL
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here