Advertisement

നിതിൻ ഗഡ്കരിയെ ശിവസേനയിലേക്ക് പരസ്യമായി ക്ഷണിച്ച് ഉദ്ദവ് താക്കറെ; പ്രതികരിക്കാതെ ഗഡ്കരി

March 13, 2024
2 minutes Read
Uddhav Thackeray- Nitin Gadkari

കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ ശിവസേനയിലേക്ക് പരസ്യമായി ക്ഷണിച്ച് ഉദ്ദവ് താക്കറെ. ബിജെപിയിൽ ഇനിയും അപമാനിതനായി തുടരേണ്ടെന്നും ശിവസേനാ സ്ഥാനാർഥിയാക്കി ജയിപ്പിക്കാമെന്നുമാണ് വാഗ്ദാനം. ക്ഷണത്തോട് ഗഡ്കരി പ്രതികരിച്ചിട്ടില്ല.

ബിജെപി ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കിയപ്പോൾ മഹാരാഷ്ട്രയിൽ നിന്ന് ഒരു സീറ്റുപോലും ഉണ്ടായിരുന്നില്ല. മുന്നണിയിലെ സീറ്റ് ചർച്ച പൂർത്തിയാകാത്തതായിരുന്നു കാരണം. എന്നാൽ നിതിൻ ഗഡ്കരിയെ പോലെ ഉന്നത നേതാവിന്റെ കാര്യത്തിൽ കാത്തിരിപ്പ് വേണമോ എന്ന ചോദ്യം പലകോണിൽ നിന്നും ഉയർന്നു. ഗഡ്കരിയെ തഴഞ്ഞേക്കുമെന്നും അഭ്യൂഹങ്ങളുണ്ടായി. മോദിയും അമിത്ഷായുമായി ഗഡ്കരി കൂടിക്കാഴ്ച നടത്തി. ഈ ആശയക്കുഴപ്പത്തെ ആളിക്കത്തിക്കാനാണ് ഉദ്ദവ് താക്കറെയുടെ ശ്രമം.

ഗഡ്കരിയെ പോലൊരാൾ പാർട്ടി വിട്ടാൽ അത് മഹാരാഷ്ട്രയിൽ ബിജെപിക്ക് കനത്ത തിരിച്ചടിയാവും. നാഗ്പൂരിൽ ആർഎസ്എസ് പിന്തുണയുള്ള കരുത്തനാണ് അദ്ദേഹം. ഗഡ്കരി വന്നില്ലെങ്കിൽ പോലും കടുത്ത അനീതി അദ്ദേഹം നേരിടുന്നുണ്ടെന്ന പ്രചാരണം നടത്തുകയാണ് ഉദ്ദവ്. ഉദ്ദവിൻറെ ക്ഷണത്തോട് ഗഡ്കരി പ്രതികരിച്ചില്ലെങ്കിലും ഉദ്ദവിനെ ചുഛിച്ച് തള്ളുകയാണ് ദേവേന്ദ്ര ഫഡ്നാവിസ്.

Read Also റബർ വില വർദ്ധനവ് തുടരുന്നു; കയറ്റുമതി വർദ്ധിപ്പിക്കാനുള്ള നീക്കത്തിൽ റബർ ബോർഡ്

അമേരിക്കൻ പ്രസിഡന്റിനെ തെരുവിൽ കഴിയുന്നയാൾ ക്ഷണിക്കും പോലെയാണ് ഉദ്ദവിന്റെ നടപടിയെന്ന് അദ്ദേഹം പരിഹരിച്ചു. P2C മുന്നണിയിലെ പാർട്ടികൾക്ക് ബിജെപി എത്രസീറ്റ് നൽകുമെന്നതിനൊപ്പം ഗഡ്ഗരിക്ക് സീറ്റുണ്ടാവുമോ എന്ന ആകാംക്ഷ കൂടി മഹാരാഷ്ട്രയിലെ ബിജെപിയുടെ സ്ഥാനാർഥി പട്ടികയെ ശ്രദ്ധേയമാക്കുന്നുണ്ട്.

Story Highlights: Uddhav Thackeray asks Nitin Gadkari to join his Sena faction

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top