Advertisement

മോദിയുടെ പ്രവർത്തനങ്ങൾ നോക്കിയാണ് ബിജെപിയിലെത്തിയത്; പത്മിനി തോമസ്

March 14, 2024
1 minute Read

ദേശീയ കായിക വേദിയെ നശിപ്പിക്കാൻ ഒരാൾ ശ്രമിച്ചു, മനസ് മടുത്താണ് കോൺഗ്രസ് വിടുന്നതെന്ന് ബിജെപിയില്‍ ചേര്‍ന്നതെന്ന് പത്മിനി തോമസ്. പല കെപിസിസി അധ്യക്ഷന്മാരോടും പരാതി പറഞ്ഞിരുന്നു. എന്നാൽ ആരും അത് പരിഗണിച്ചില്ല. കുറച്ചുനാളായി ആലോചനയിലായിരുന്നു.

സ്ഥാനമാനങ്ങൾ നോക്കിയല്ല ബിജെപിയിലെത്തിയത്. മോദിയുടെ പ്രവർത്തനങ്ങൾ നോക്കിയാണ് ബിജെപിയിലെത്തിയതെന്നും പത്മിനി തോമസ് പ്രതികരിച്ചു.

കെ കരുണാകരനെ സ്നേഹിക്കുന്നവർ ബിജെപിയിലേക്ക് ഇനിയും വരുമെന്ന് തമ്പാനൂര്‍ സതീഷ് പറഞ്ഞു . കോണ്‍ഗ്രസിനോടുള്ള പ്രതിഷേധം മൂലമാണ് ബിജെപിയിലേക്ക് പോയത്. ഡിസിസി മുൻ ജനറല്‍ സെക്രട്ടറി ആയിരുന്നു തമ്പാനൂര്‍ സതീഷ്. കോൺഗ്രസ് നേതൃത്വത്തിന്‍റെ തെറ്റായ പ്രവണതകൾക്കെതിരായ പ്രതിഷേധം കൂടിയാണ് തന്‍റെ ബിജെപി പ്രവേശം.

പത്മജ വേണുഗോപാലിന് പിന്നാലെ കോണ്‍ഗ്രസില്‍ നിന്ന് കൂടുതല്‍ ബിജെപിയിലേക്ക് ചേര്‍ന്നത്. ഡിസിസി മുൻ ജനറൽ സെക്രട്ടറിമാരായ തമ്പാനൂര്‍ സതീഷ്, ഉദയൻ, കേരള സ്പോര്‍ട്‌സ് കൗൺസിൽ മുൻ അധ്യക്ഷ പത്മിനി തോമസ്, മകൻ ഡാനി ജോൺ സെൽവൻ എന്നിവരാണ് ഇന്ന് തിരുവനന്തപുരത്ത് ബിജെപിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെത്തി അംഗത്വം സ്വീകരിച്ചത്.

Story Highlights: Padmini Thomas About BJP Entry

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top