Advertisement

ലോക്സഭാ തെരഞ്ഞെടുപ്പ്: കേരളത്തിലും എൻഡിഎ മുന്നേറ്റമുണ്ടാവുമെന്ന് കെ സുരേന്ദ്രൻ

March 16, 2024
2 minutes Read
Lok Sabha Elections: K Surendran that NDA will advance in Kerala too

ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലും എൻഡിഎ മികച്ച മുന്നേറ്റം നടത്തുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഏപ്രിൽ 26 കേരളത്തിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം നിർണായക ദിവസമാണ്. കാലഹരണപ്പെട്ട യുഡിഎഫ്-എൽഡിഎഫ് മുന്നണികളെ മലയാളികൾ പുറംതള്ളുക തന്നെ ചെയ്യും. നരേന്ദ്ര മോദി ഹാട്രിക് വിജയം നേടുമ്പോൾ കേന്ദ്രഭരണത്തിൽ കേരളവും പങ്കാളികളാവുമെന്നും കെ സുരേന്ദ്രൻ.

ബിജെപിയുടെ സ്ഥാനാർത്ഥികൾ മികച്ചവരാണെന്ന് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ തന്നെ സമ്മതിച്ചിരിക്കുകയാണ്. മോദിയുടെ ഗ്യാരണ്ടിയാണ് ഇത്തവണ കേരളത്തിലെ ചർച്ചാ വിഷയം. കേന്ദ്രസർക്കാരിൻ്റെ വികസന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായിരിക്കും ഈ ജനവിധി. സിഎഎയുടെ പേരിൽ എൽഡിഎഫ് സർക്കാർ ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നത് ഭരണവിരുദ്ധ വികാരം മറച്ചുവെക്കാനാണെന്നും അദ്ദേഹം വിമർശിച്ചു.

കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുമ്പോഴാണ് സിഎഎക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ പോകുന്നത്. ശബളവും പെൻഷനും ക്ഷേമപെൻഷനുമൊന്നും കൊടുക്കാൻ ഗതിയില്ലാത്ത സർക്കാർ മതപ്രീണനത്തിന് വേണ്ടി കോടികൾ പൊടിക്കുകയാണ്. യുഡിഎഫും ഇതിന് പിന്തുണ കൊടുക്കുകയാണ്. ഇടത്-വലത് മുന്നണികളുടെ വർഗീയ നിലപാടിനെതിരായ വിധിയെഴുത്താവും കേരളത്തിൽ നടക്കുകയെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

Story Highlights: Lok Sabha Elections: K Surendran that NDA will advance in Kerala too

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top