‘രാജീവ് ചന്ദ്രശേഖറിനെ കണ്ടിട്ടുള്ളത് പത്രത്തിലെ പടത്തിൽ മാത്രം’ : ഇ.പി ജയരാജൻ

രാജീവ് ചന്ദ്രശേഖറുമായി ഇ.പി ജയരാജന് ബിസിനസ് ബന്ധമുണ്ടെന്ന വി.ഡി സതീശന്റെ പ്രസ്താവനയിൽ മറുപടിയുമായി ഇ.പി. ആയുർവേദ ചികിത്സയ്ക്കാണ് രാജീവ് ചന്ദ്രശേഖരന്റെ സ്ഥാപനവുമായി വൈദേകം റിസോർട്ട് കരാർ ഉണ്ടാക്കിയത്. നിരാമയ എൻഡിഎ സ്ഥാനാർത്ഥിയുടെ കമ്പനിയാണോ എന്നറിയില്ല. നിരാമയ കമ്പനിയുമായുള്ള കരാറിൽ തനിക്ക് ബന്ധമില്ലെന്നും താൻ വൈദേകം റിസോർട്ടിൽ അഡൈ്വസർ മാത്രമാണെന്നും ഇ.പി ജയരാജൻ പറഞ്ഞു. ( ep jayarajan dismiss relation with rajiv chandrasekhar )
‘രാജീവ് ചന്ദ്രശേഖറിനെ കണ്ടിട്ടുള്ളത് പത്രത്തിലെ പടത്തിൽ മാത്രം. ആ രാജീവുമായി എന്തിനാ എന്നെ ബന്ധിപ്പിക്കുന്നത് ? ബന്ധം തെളിയിച്ചാൽ വി.ഡി സതീശന് എല്ലാം എഴുതി തരാം’ – ഇ.പി ജയരാജൻ പറഞ്ഞു.
അതിനിടെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരം എൽഡിഎഫും ബിജെപിയും തമ്മിലെന്ന പരാമർശത്തിലും ഇ.പി നിലപാട് വ്യക്തമാക്കി. ജാഗ്രത വേണമെന്ന സന്ദേശമാണ് താൻ നൽകിയതെന്നും ബിജെപിയിലേക്ക് കോൺഗ്രസ് നേതാക്കൾ എപ്പോൾ വേണമെങ്കിലും പോകുമെന്നും ഇ.പി ജയരാജൻ പറഞ്ഞു.
പത്മജയെയും ദീപ്തിയെയും സിപിഐഎമ്മിൽ എത്തിക്കാൻ ശ്രമിച്ചിട്ടില്ലെന്നും ദല്ലാൾ നന്ദകുമാറിനെ അറിയില്ലെന്നും ഇ.പി വ്യക്തമാക്കി.
Story Highlights: ep jayarajan dismiss relation with rajiv chandrasekhar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here