കൊടുംചൂടിന് ഇന്നും ആശ്വാസമില്ല; ബുധനാഴ്ച വരെ ഈ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്തെ കൊടുംചൂടിന് ഇന്നും കുറവില്ല. ഉയര്‍ന്ന താപനിലയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ 10 ജില്ലകളില്‍ ബുധനാഴ്ച വരെ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. (Hot weather Kerala yellow alert in 10 districts)
പാലക്കാട്, കൊല്ലം എന്നീ ജില്ലകളിലെ താപനില 39 ഡിഗ്രി വരെയും ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ താപനില 38 ഡിഗ്രി വരെയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരംസ എറണാകുളം, കണ്ണൂര്‍ ജില്ലകളില്‍ താപനില സാധാരണയേക്കാള്‍ രണ്ട് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.
Read Also ‘നോട്ടുകെട്ട് കിടക്കയിൽ ഉറങ്ങുന്ന നേതാവ്’; പിണറായി വിജയനെതിരെ കെ സുധാകരൻ
കടുത്ത ചൂടില്‍ പുറത്തിറങ്ങുന്നവര്‍ നിര്‍ജലീകരണം ഒഴിവാക്കാന്‍ ധാരാളം വെള്ളം കുടിയ്ക്കണം. അയഞ്ഞ ഇളം നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുകയും കുടയോ തൊപ്പിയോ ഉപയോഗിക്കുകയും വേണം. പകല്‍ സമയത്ത് കാപ്പിയും സോഫ്റ്റ് ഡ്രിങ്കുകളും ഒഴിവാക്കുക. പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കാനും ശ്രദ്ധിക്കണം.
Story Highlights: Hot weather Kerala yellow alert in 10 districts
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here