പേരാമ്പ്രയിലെ അനുവിന്റെ മരണം കൊലപാതകം തന്നെ; പ്രതി അനുവിനെ കൊലപ്പെടുത്തിയത് മോഷണത്തിനിടെ

കോഴിക്കോട് പേരാമ്പ്ര സ്വദേശി അനുവിന്റെ ദുരൂഹ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. കേസില്‍ മലപ്പുറം സ്വദേശി പൊലീസിന്റെ പിടിയിലായി. മോഷണത്തിനിടെ പ്രതി അനുവിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കസ്റ്റഡിയിലെടുക്കുന്നതിനിടെ പ്രതിയുടെ ആക്രമണത്തില്‍ പൊലീസുകാരന് പരുക്കേറ്റു. (Malappuram man killed perambra native anu confirms police)
അനുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ തോട്ടില്‍ മുട്ടറ്റം വെള്ളം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിനാല് തന്നെ ആദ്യഘട്ടത്തില്‍ തന്നെ മുങ്ങിമരണമെന്ന സാധ്യത അനുവിന്റെ ബന്ധുക്കളും പൊലീസും തള്ളിയിരുന്നു. അനുവിന്റെ ആഭരണങ്ങള്‍ നഷ്ടമായത് മോഷണത്തിനിടെ നടന്ന കൊലപാതകമെന്ന സംശയത്തിന് ആക്കം കൂട്ടി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് ഹെല്‍മെറ്റ് ധരിച്ച് ബൈക്കില്‍ പോകുന്ന പ്രതിയുടെ ചില ദൃശ്യങ്ങള്‍ പൊലീസിന് ലഭിക്കുകയായിരുന്നു.
Read Also ‘നോട്ടുകെട്ട് കിടക്കയിൽ ഉറങ്ങുന്ന നേതാവ്’; പിണറായി വിജയനെതിരെ കെ സുധാകരൻ
പ്രതിയുടെ തിരിച്ചറിയല്‍ പരേഡ് ഉള്‍പ്പെടെ പൂര്‍ത്തിയായ ശേഷമാകും പ്രതിയുടെ പേര് വിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തുക. തിരിച്ചറിയല്‍ പരേഡ് ഉടന്‍ നടത്തുമെന്നാണ് പൊലീസ് നല്‍കുന്ന വിവരം.
Story Highlights: Malappuram man killed perambra native anu confirms police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here