‘ലാലേട്ടൻ കമന്‍റ് ചെയ്താലേ ഞങ്ങൾ ഈ ബിസ്കറ്റ് കഴിക്കൂ’: ഒടുവില്‍ മോഹൻലാലിന്റെ മറുപടി

ഒടുവിൽ ഇൻസ്റ്റഗ്രാമിലെ പുതിയ ട്രെൻഡിനൊപ്പം മോഹൻലാലും. സാമൂഹ്യ മാധ്യമത്തില്‍ ചര്‍ച്ചയാകുന്നതാണ് താരങ്ങളുടെ കമന്റുകള്‍ ആവശ്യപ്പെട്ട് ആരാധകര്‍ എത്തുന്നത്. പ്രിയപ്പെട്ട നടനോ നടിയോ കമന്റിട്ടാലേ താൻ പഠിക്കൂ അല്ലെങ്കില്‍ ഭക്ഷണം കഴിക്കൂ എന്നൊക്കെയാണ് ആരാധകര്‍ സമൂഹ്യ മാധ്യമത്തില്‍ വ്യക്തമാക്കാറുള്ളത്. മോഹൻലാലും അത്തരത്തിൽ കമന്റുമായി രംഗത്ത് എത്തിയിരിക്കുകയാണ്.
ആരോമല്‍ എന്ന യുവാവ് പങ്കുവെച്ച വീഡിയോക്കാണ് മോഹൻലാലും കമന്റിട്ടത്. ഈ ബിസ്‍ക്കറ്റ് കഴിക്കണമെങ്കില്‍ ലാലേട്ടൻ വിഡിയോയ്ക്ക് കമന്റിടണമെന്നായിരുന്നു ആവശ്യം. കഴിക്ക് മോനേ, ഫ്രണ്ട്‍സിനും കൊടുക്കൂവെന്നായിരുന്നു താരത്തിന്റെ മറുപടി കമന്റ്. ഫേക്കാണെന്ന് വിചാരിച്ചുവെന്നും സംഭവം സത്യമാണെന്നും പറഞ്ഞ് ആരാധകരും കമന്റിട്ടതോടെ വൈറൽ ആവുകയായിരുന്നു.
ഇഷ്ടതാരങ്ങളുടെ കമന്റു ചോദിച്ചുകൊണ്ടുള്ള റീലുകൾ ഇൻസ്റ്റഗ്രാമിൽ ട്രെൻഡ് ആയി മാറുകയാണ്. ജയസൂര്യ, ടൊവിനോ തോമസ്, ബേസിൽ ജോസഫ്, ജോജു ജോർജ്, നസ്‌ലിൻ തുടങ്ങിയ നിരവധി താരങ്ങളാണ് ആരാധകരുടെ വിഡിയോകളിൽ കമന്റുമായി എത്തിയത്.
Story Highlights: Mohanlal instagram comment social media trend
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here