Advertisement

പാലക്കാട് ശ്രീനിവാസൻ വധക്കേസ്; ഒളിവിലായിരുന്ന പ്രതി പിടിയിൽ

March 19, 2024
1 minute Read

ശ്രീനിവാസൻ വധക്കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. മലപ്പുറം സ്വദേശി ഷെഫീഖാണ് പിടിയിലായത്. പോപുലർ ഫ്രണ്ട് മുൻ നേതാവായ ഷഫീഖിനെ കൊല്ലത്ത് നിന്നാണ് എൻ.ഐ.എ പിടികൂടിയത്. കേസിലെ 65-ാം പ്രതിയാണ് ഷെഫീഖ്. പി.എഫ്.ഐയുടെ ഹിറ്റ് സ്‌ക്വാഡിലെ അംഗമായിരുന്നു ഷഫീഖ് എന്നാണ് എൻ.ഐ.എ പറയുന്നത്.

കേസിലെ ഒന്നാം പ്രതിയായ കെ.സി അഷ്‌റഫിനെ കൃത്യത്തിനായി നിയോഗിച്ചത് ഷഫീഖ് ആണെന്നും എൻ.ഐ.എ പറയുന്നു. കഴിഞ്ഞ ഏപ്രിൽ 16 നാണ് ആർഎസ്എസ് പ്രവര്‍ത്തകനായ ശ്രീനിവാസനെ മേലാമുറിയിലെ കടയിൽ കയറി അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തുന്നത്.

മൂന്ന് ബൈക്കുകളിലായി ആറംഗ സംഘമാണ് പട്ടാപ്പകൽ നഗരമധ്യത്തിലെ കടയിൽ കയറി ശ്രീനിവാസനെ കൊലപ്പെടുത്തിയത്. പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറിന്‍റെ കൊലപാതകത്തിന് പ്രതികാരമാണ് ശ്രീനിവാസൻ വധമെന്നായിരുന്നു അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ.
കേസിൽ ആദ്യ കുറ്റപത്രം 2023 മാർച്ചിലും രണ്ടാമത്തെ കുറ്റപത്രം അതേവർഷം നവംബറിലും എൻ.ഐ.എ സമർപ്പിച്ചിരുന്നു.

Story Highlights: One more arrest in Sreenivasan murder case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top