21 ലക്ഷം സിം കാർഡുകൾ റദ്ദാക്കും, നേടിയത് വ്യാജ രേഖകള്‍ ഉപയോഗിച്ച്: ടെലികോം മന്ത്രാലയം

വ്യാജ രേഖകൾ നൽകിയെടുത്ത സിം കാർഡുകൾ റദ്ദാക്കാൻ ടെലികോം മന്ത്രാലയം. ആദ്യ ഘട്ടത്തിൽ 21 ലക്ഷത്തിലധികം സിം കാർഡുകൾ റദ്ദാക്കും. ഡി ഒ ടി നടത്തിയ സർവ്വെ പ്രകാരമാണ് ഉപയോഗത്തിലുള്ള 21 ലക്ഷം സിം കാർഡുകൾക്ക് വ്യാജമെന്ന് കണ്ടെത്തിയത്.
വ്യാജ തിരിച്ചറിയൽ രേഖയും വിലാസവും ഉപയോഗിച്ചാണ് ഇത്തരം കാർഡുകൾ നിർമ്മിച്ചിരിക്കുന്നത്. എയർടെൽ, എംടിഎൻഎൽ , ബിഎസ്എൻഎൽ , റിലയൻസ് ജിയോ, വോഡഫോൺ, ഐഡിയ എന്നി ടെലികോം സേവന ദാതാക്കൾക്ക് ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ടെലികമ്മ്യൂണിക്കേഷൻസ് ഇത്തരം വിവരങ്ങളെ അടിസ്ഥാനമാക്കി വ്യജ ഉപഭോക്തക്കളുടെ ഒരു ലിസ്റ്റ് നൽകുകയും ചെയ്തു.
അവരുടെ രേഖകൾ അടിയന്തിരമായി പുനഃപരിശോധിക്കാനും കണ്ടെത്തിയവരുടെ കണക്ഷൻ വിച്ഛേദിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.21.08 ലക്ഷം ഉപയോഗമല്ലാത്ത കാർഡുകൾ കണ്ടെത്തി. ഇത്തരം സിം കാർഡുകൾ പ്രവർത്തനരഹിതമാക്കൻ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ടെലികമ്മ്യൂണിക്കേഷൻ ആവശ്യപ്പെട്ടു.
1.92 കോടി സിം കാർഡുകൾക്ക് പരിശോധിച്ചതിൽ ഉപഭോക്തക്കൾക്ക് ഉപയോഗിക്കാവുന്ന ഒമ്പത് സിം കാർഡുകളുടെ പരിധി മറികടന്ന് ഒരു വ്യക്തി വളരെയധികം മൊബൈൽ കണക്ഷനുകൾ ഉപയോഗിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഉപയോഗത്തിലുള്ള 21 ലക്ഷം സിം കാർഡുകളിലും സബ്‌സ്‌ക്രൈബർ ഡാറ്റാബേസിൽ തിരിച്ചറിയൽ രേഖകൾ ഇല്ലെന്നും വിലാസത്തിൻ്റെ തെളിവുകൾ തെറ്റായി നൽകിയവരുമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
Story Highlights: 21 lakh Sim Cards Activated using Fake Documents
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here