ബിസ്കറ്റ് കഷ്ണത്തിന്റെ തുമ്പുപിടിച്ച് കർണാടക വരെ; മോഷ്ടിക്കപ്പെട്ട തന്റെ ആടുകൾക്കായി സാധാരണക്കാരന്റെ സിനിമയെ വെല്ലും അന്വേഷണയാത്ര

കാണാതെ പോയ ഒരു ഡസൻ ആടുകളെ തിരഞ്ഞ് സാധാരണക്കാരനായ ഒരു മനുഷ്യന് എത്രദൂരം പോകാനാകും? സ്ഥിരമായ ഊർജത്തോടെയും ബുദ്ധികൂർമതയോടെയും എത്ര കാര്യക്ഷമമായി ആ മോഷണക്കേസ് അന്വേഷിക്കാനാകും? കുമ്പള സ്വദേശി അബ്ബാസ്സിന്റേയും കുടുംബത്തിന്റേയും ഉത്തരം 2000 കിലോമീറ്ററെന്നാണ്. 14 ആടുകളെ തിരഞ്ഞ് ഈ കുടുംബം നടത്തിയ ക്രൈം സിനിമയെ വെല്ലുന്ന അന്വേഷണപാടവത്തിന് ഒരു നാടാകെ ഇപ്പോൾ കൈയടി നൽകുകയാണ്. സംസ്ഥാനത്തിന്റെ അതിരുകൾക്കപ്പുറവും പരിമിതമായ സാഹചര്യങ്ങളിൽ ഇവർ നടത്തിയ അന്വേഷണത്തിലൂടെ കുടുക്കിയതോ തങ്ങളുടെ ആടുകൾ ഉൾപ്പെടെ മോഷ്ടിച്ച കർണാടകയിലെ വലിയൊരു മോഷണസംഘത്തെ. (Kumbla man catches goat theft from Karnataka video story)
ജമ്നാപ്യാരി ഉൾപ്പെടെ 14 ആടുകളെയാണ് അബ്ബാസിന് നഷ്ടമായിരുന്നത്. ആടിനെ ബിസ്കറ്റ് നൽകി പാട്ടിലാക്കി നടത്തിക്കൊണ്ടുപോകുന്ന കൊച്ചുകുട്ടിയുടെ സിസിടിവി ദൃശ്യങ്ങളിൽ തുടങ്ങിയ അന്വേഷണം പിന്നീട് കുട്ടിയുടെ അമ്മയെന്ന് പരിചയപ്പെടുത്തിയ സ്ത്രീയിലേക്കും കർണാടകയിലെ ഒരു കോഴിക്കടയിലേക്കും അവിടെ നിന്ന് ശിവമൊഗ സ്വദേശി സക്കഫുല്ലയെന്ന മോഷ്ടാവിലേക്കും എത്തുകയായിരുന്നു. ഉദ്വേഗജനകമായ ആ 2000 കിലോമീറ്റർ യാത്രയുടെ കഥ വിഡിയോ സ്റ്റോറിയിൽ കാണാം:
Story Highlights : Kumbla man catches goat theft from Karnataka video story
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here