Advertisement

പുതുച്ചേരിക്ക് സംസ്ഥാന പദവി, നീറ്റ് പരീക്ഷ നിരോധിക്കും; ഡിഎംകെ പ്രകടനപത്രിക

March 20, 2024
3 minutes Read

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടനപത്രിക പുറത്തിറക്കി ഡിഎംകെ. പുതുച്ചേരിക്ക് സംസ്ഥാന പദവിയും നീറ്റ് പരീക്ഷ നിരോധനവുമാണ് പ്രകടനപത്രികയിലെ പ്രധാന വാദ്ഗാനങ്ങൾ.
പ്രകടനപത്രികയ്ക്കൊപ്പം ഡിഎംകെയുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടികയും പുറത്തിറക്കി. തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, കനിമൊഴി എംപി ഉൾപ്പെടെയുള്ള നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പ്രകടനപത്രിക പുറത്തിറക്കിയത്.

പ്രകടനപത്രികയിലെ മറ്റ് പ്രധാന വാഗ്ദാനങ്ങൾ

സിഎഎ റദ്ദാക്കും

ജാതി സെൻസസ് നടപ്പാക്കും

സംസ്ഥാനങ്ങൾക്ക് പൂർണ അധികാരം നൽകുന്ന വിധത്തിൽ നിയമങ്ങൾ മാറ്റും

ഗവർണർ നിയമനം സംസ്ഥാനങ്ങളുടെ അനുമതിയോടോ മാത്രം

സുപ്രീം കോടതി ബഞ്ച് തമിഴ് നാട്ടിൽ

പുതുച്ചേരിയ്ക്ക് സ്വതന്ത്ര സംസ്ഥാന പദവി

കേന്ദ്രസർക്കാർ ഓഫിസുകളിൽ തമിഴ് ഭാഷ

ശ്രീലങ്കൻ തമിഴർക്ക് പൗരത്വം നൽകും

രാജ്യത്തെ സ്കൂളുകളിൽ പ്രഭാത ഭക്ഷണം

തമിഴ് നാട്ടിനെ നീറ്റ് പരീക്ഷയിൽ നിന്നും ഒഴിവാക്കും

വനിതാ സ്വയം സഹായ സംഘങ്ങൾക്ക് പത്ത് ലക്ഷം രൂപ വായ്പ

ടോൾ പ്ളാസകൾ പൂർണമായും ഒഴിവാക്കും

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് റദ്ദാക്കും

രാജ്യത്തെ മുഴുവൻ വിദ്യഭ്യാസ വായ്പകളും എഴുതിത്തള്ളും

പെട്രോൾ, ഡീസൽ, പാചകവാതവ വില കുറയ്ക്കും

പെട്രോൾ 75, ഡീസൽ 65, പാചകവാതകം 500 ആക്കും

തൊഴിലുറപ്പ് ദിനങ്ങൾ 150 ആക്കി ഉയർത്തും

കൂലി 400 രൂപയാക്കും

സച്ചാർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കും

ആദ്യഘട്ട സ്ഥാനാർഥി പട്ടികയും ഡിഎംകെ പുറത്തിറക്കി.
നോർത്ത് ചെന്നൈ – കലാനിധി വീരസ്വാമി, സൗത്ത് ചെന്നൈ– തമിഴശൈ തങ്കപാണ്ഡ്യൻ, സെൻട്രൽ ചെന്നൈ – ദയാനിധി മാരൻ, ശ്രീപെരുമ്പത്തൂർ –ടി.ആർ.ബാലു, അരക്കോണം– ജഗത്രക്ഷകൻ, വെല്ലൂർ– കതിർ ആനന്ദ്, ധർമപുരി – എ.മണി, തിരുവണ്ണാമലൈ– സി.എൻ.അണ്ണാദുരൈ, അരണി – ധരണിവേന്ദൻ, ‌കാളക്കുറിച്ചി – മലയരശൻ, ഈറോഡ് – കെ.ഇ.പ്രകാശ്, നീലഗിരി – എ.രാജ, കോയമ്പത്തൂർ – ഗണപതി രാജ്കുമാർ, പൊള്ളാച്ചി – കെ.ഈശ്വരസ്വാമി, തഞ്ചാവൂർ – എസ്.മുരസൊലി, തേനി – തങ്ക തമിഴ്സെൽവൻ, തൂത്തുക്കുടി – കനിമൊഴി കരുണാനിധി, തെങ്കാശി – റാണി, കാഞ്ചീപുരം (എസ്‌സി) – കെ സെൽവം എന്നിവരാണ് ആദ്യഘട്ട സ്ഥാനാർഥി പട്ടികയിൽ ഇടംപിടിച്ചവർ. ഇതിൽ 11 സ്ഥാനാർഥികൾ പുതുമുഖങ്ങളാണ്. 6 അഭിഭാഷകരും രണ്ട് ഡോക്ടർമാരും രണ്ട് പിഎച്ച്ഡി ജേതാക്കളും ഉൾപ്പെട്ടതാണ് ഡിഎംകെയുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക.

Story Highlights: MK Stalin’s DMK releases list of candidates, manifesto for Lok Sabha polls

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top