‘ബ്രഹ്മയുഗത്തിൽ മമ്മൂട്ടിയുടെ കഥാപാത്രത്തിൽ ചാത്തൻ കയറിയതാണ്, ആ ചാത്തനെ പുറത്താക്കണോ വേണ്ടയോ എന്ന് ജനങ്ങൾ തീരുമാനിക്കും’; എം മുകേഷ്

എനിക്ക് പറ്റുമെന്ന് തോന്നുന്ന റോളുകളേ ഞാൻ എടുക്കാറുള്ളൂ, ഷിബു ബേബി ജോണിന് മുകേഷിൻ്റെ മറുപടി. ഷിബു ബേബി ജോൺ നല്ല നടനാണ് എന്ന് പറഞ്ഞതിൽ സന്തോഷമുണ്ടെന്ന് കൊല്ലത്തെ എൽഡിഎഫ് സ്ഥാനാർത്ഥി എം മുകേഷ്. രാമഭദ്രനായിട്ട് നന്നായിട്ട് അഭിനയിച്ചുവെന്നാണ്. ഈ ലോകസഭാ എന്നു പറയുന്നത് ബ്രഹ്മയുഗത്തിലെ മമ്മൂട്ടിയുടെ റോൾ എടുക്കാൻ ശ്രമിക്കരുത് എന്നാണ് ഷിബു പറഞ്ഞത്. നല്ല നടനാണ് എന്ന് അദ്ദേഹം പറഞ്ഞതിൽ സന്തോഷം.
ഇപ്പോഴത്തെ സിനിമകളിൽ സംവിധായകനോട് ഞാൻ ചോദിക്കും ഈ റോൾ എന്തിനാണ് നിങ്ങൾ എന്നെവച്ച് ചെയ്യുന്നത്. നിങ്ങൾ ചെയ്താലേ ശരിയാവൂ എന്ന് അവർ മറുപടി പറയും ആ റോളുകളാണ് ഞാൻ എടുക്കുന്നത്.
ബ്രഹ്മയുഗത്തിൽ ഹീറോ മമ്മൂട്ടിയാണ്. ഷിബു ഉദ്ദേശിക്കുന്ന ആ ഹീറോ റോൾ എന്നത് പ്രേമചന്ദ്രനാണ്. ബ്രഹ്മയുഗത്തിൽ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ ശരീരത്തിൽ ചാത്തൻ കയറിയിരിക്കുകയാണ്. ആ ചാത്തനെ പുറത്താക്കണോ വേണ്ടയോ എന്നാണ് ജനങ്ങൾ തീരുമാനിക്കേണ്ടതെന്നും എം മുകേഷ് ട്വന്റിഫോറിനോട് പറഞ്ഞു.
എന്ത് കൊണ്ട് നിയമസഭയിലേക്ക് വന്നു അതെ കാരണമാണ് ലോക്സഭയിലേക്ക് മത്സരിക്കുമ്പോൾ തോന്നുന്നത്. കാരണം കൊല്ലത്തെ അത്രയും സ്നേഹിക്കുന്നയാളാണ് ഞാൻ. സിനിമ നടനാണ് എന്ത് ചെയ്യും എന്നൊക്കെ ഇപ്പോൾ പറയുന്നില്ല.
1748 കോടിയുടെ വികസനമാണ് കൊല്ലത്തിന് വേണ്ടി ചെയ്‌തത്. അഭിനയവും രാഷ്ട്രീയവും ഒരുമിച്ച് കൊണ്ടുപോകും. എന്റെ അച്ഛൻ ഒരു നാടക നടനും പഞ്ചായത്ത് പ്രസിഡന്റും ആയിരുന്നു. അതുതന്നെയാണ് എന്റെ വഴികാട്ടിയുമെന്നും മുകേഷ് വ്യക്തമാക്കി.
Story Highlights : Mammotty Reply to Brahmayugam comment on Shibu Baby John
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here