Advertisement

‘നിറം, ജാതി, ശരീരം, പ്രായം എന്നിവ കണക്കിലെടുക്കാതെ എല്ലാവർക്കും കലയിൽ സംഭാവന നൽകാൻ കഴിയുന്ന അന്തരീക്ഷമാണ് വേണ്ടത്’: മേതിൽ ദേവിക

March 21, 2024
1 minute Read

ആർ എൽ വി രാമകൃഷ്ണനെ പിന്തുണച്ച് നർത്തകി മേതിൽ ദേവിക. ഒരുപാട് പ്രതിസന്ധികൾ നേരിട്ട് വന്നയാളാണ് രാമകൃഷ്ണൻ. ഇത്രെയും മുതിർന്ന ഒരാൾ കുറച്ചുകൂടി കാര്യക്ഷമയോടെ പ്രതികരിക്കണം. സോഷ്യൽ മീഡിയ ഉള്ളതുകൊണ്ടാണ് ഇത് പുറത്തുവന്നത്

ഈ പരാമർശങ്ങൾ വെറുപ്പുളവാക്കുന്നതും പല തലങ്ങളിൽ വിവേചനവും അജ്ഞതയും വിളിച്ചുപറയുന്നതുമാണ്. ഇത് ഒരു വ്യക്തിക്ക് മാത്രമല്ല, ഒരു കൂട്ടായ്‌മയ്‌ക്ക് നേരെയുള്ള അധിക്ഷേപമായി കണക്കാക്കും.

ആർഎൽവി രാമകൃഷ്ണനെപ്പോലുള്ള കലാകാരന്മാരുടെ അശ്രാന്ത പരിശ്രമവുമാണ് മോഹിനിയാട്ടം എന്ന കലാരൂപത്തെ ഭിന്നിപ്പിൻ്റെ ചങ്ങലകളിൽ നിന്ന് മോചിപ്പിക്കാൻ സഹായിച്ചത്. വിവേചനം പ്രതിഭയെ ഞെരുക്കുന്നു.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

നമ്മുടെ സാംസ്കാരിക പൈതൃകത്തിൻ്റെ സൗന്ദര്യത്തെയും സമൃദ്ധിയെയും ഇത് കളങ്കപ്പെടുത്തുന്നു. ഏത് തരത്തിലുള്ള മുൻവിധികൾക്കും എതിരെ നാം ഉറച്ചുനിൽക്കുകയും ലിംഗഭേദം, നിറം, ജാതി, ശരീരം, പ്രായം എന്നിവ കണക്കിലെടുക്കാതെ എല്ലാവർക്കും വിവേചനം ഭയക്കാതെ പൂർണ്ണമായി പങ്കെടുക്കാനും കലയിൽ സംഭാവന നൽകാനും കഴിയുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി പ്രവർത്തിക്കണമെന്നും മേതിൽ ദേവിക പറഞ്ഞു.

അതേസമയം ആർ എൽ വി രാമകൃഷ്ണനെ പിന്തുണച്ച് മന്ത്രി ആർ ബിന്ദു.’പുഴുക്കുത്ത് പിടിച്ച മനസ്സുള്ളവർ എന്തും പറയട്ടെ’. മോഹിനിയാട്ടത്തിൻ്റെ ചരിത്രം തിരുത്തിയെഴുതിയ പ്രതിഭ ആർ എൽ വിയെന്നും ബിന്ദു പറഞ്ഞു. കലാമണ്ഡലം സത്യഭാമക്കെതിരെ ആര്‍എല്‍വി രാമകൃഷ്ണന്‍ പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് കുറിപ്പില്‍ കമന്‍റ് ചെയ്തുകൊണ്ട് ആര്‍.ബിന്ദു നര്‍ത്തകന് ഐകൃദാര്‍ഢ്യം പ്രഖ്യാപിച്ചത്.

ഫ്യൂഡൽ പ്രഭുക്കൾക്ക് സ്ത്രീശരീരത്തെ ഉപഭോഗവസ്തുവായി കാണാനുള്ള അരങ്ങായി ഉപയോഗിക്കപ്പെട്ട മോഹിനിയാട്ടത്തിന്റെ അന്തസ്സ് വീണ്ടെടുത്ത്, വ്യഭിചാര മുദ്രകളിൽ നിന്ന് മഹത്തായ കലയെ മുക്തമാക്കി കാലോചിതമായി പരിഷ്ക്കരിച്ച കലാപ്രവർത്തകരുടെ മുൻനിരയിലാണ് അദ്ദേഹമെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

Story Highlights : Methil Devika Support Over RLV Ramakrishnan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top