Advertisement

ജങ്ക് ഫുഡ് കഴിച്ചതിന് രക്ഷിതാക്കൾ ശാസിച്ചു; 19 കാരി ജീവനൊടുക്കി

March 21, 2024
1 minute Read
Suicide

ജങ്ക് ഫുഡ് കഴിച്ചതിന് രക്ഷിതാക്കളുടെ ശാസനയിൽ മനംനൊന്ത് 19 കാരി ജീവനൊടുക്കി. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. ബിബിഎ വിദ്യാർത്ഥി ഭൂമിക ധന്വാനിയാണ് മരിച്ചത്. ചൊവ്വാഴ്ചയാണ് ഖംല സിന്ധി കോളനിയിലെ വീട്ടിലെ അടുക്കളയിൽ ഭൂമികയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഭൂമികയ്ക്ക് തൈറോയ്ഡ് പ്രശ്നങ്ങളും, ശരീരഭാരം സംബന്ധിച്ച പ്രശ്നങ്ങളും ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. കുടുംബാംഗങ്ങൾ ഉറങ്ങിയതിന് ശേഷമാണ് ഭൂമിക ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിൻ്റെ നിഗമനം. ആത്മഹത്യാ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല. റാണാ പ്രതാപ് നഗർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

ഭൂമികയെ ശകാരിക്കുന്നത് അപൂർവമാണ്. കഴിഞ്ഞ ദിവസം ജങ്ക് ഫുഡ് കഴിച്ചതിന് വഴക്ക് പറഞ്ഞിരുന്നതായും മാതാപിതാക്കൾ. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം കുടുംബത്തിന് വിട്ടുനൽകി. ജിഎംസിഎച്ചിലാണ് പോസ്റ്റ്‌മോർട്ടം നടത്തിയത്.

Story Highlights : Scolded over junk food; BBA student kills self

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top