‘മദ്യത്തിനെതിരെ പ്രവർത്തിച്ചയാൾ അധികാരത്തിലെത്തിയപ്പോൾ മദ്യ നയം ഉണ്ടാക്കാൻ പോയി’; അരവിന്ദ് കെജ്‌രിവാളിനെതിരെ അണ്ണാ ഹസാരെ

മദ്യനയ അഴിമതി കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ അണ്ണാ ഹസാരെ. അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റ് സ്വന്തം ചെയ്തികളുടെ ഫലമാണെന്ന് അണ്ണാ ഹസാരെ പറഞ്ഞു. മദ്യത്തിനെതിരെ പ്രവർത്തിച്ചയാൾ അധികാരത്തിലെത്തിയപ്പോൾ മദ്യ നയം ഉണ്ടാക്കാൻ പോയി എന്ന് അണ്ണാ ഹസാരെ പരിഹസിച്ചു.
“മദ്യത്തിനെതിരെ ശബ്ദമുയർത്തുന്ന എൻ്റെ കൂടെ പ്രവർത്തിച്ച അരവിന്ദ് കെജ്‌രിവാൾ ഇപ്പോൾ മദ്യനയങ്ങൾ ഉണ്ടാക്കുന്നു. ഞാൻ വളരെ അസ്വസ്ഥനാണ്. സ്വന്തം ചെയ്തികൾ കൊണ്ടാണ് അറസ്റ്റ്. അധികാരത്തിന് മുന്നിൽ ഒന്നും ചെയ്യാൻ കഴിയില്ലെന്ന് അണ്ണാ ഹസാരെ പറഞ്ഞു.
2011ൽ അന്നത്തെ കോൺഗ്രസ് സർക്കാരിൻ്റെ അഴിമതിക്കെതിരെ അരവിന്ദ് കെജ്‌രിവാൾ അണ്ണാ പ്രസ്ഥാനത്തിൽ ചേർന്നിരുന്നു. ലക്ഷക്കണക്കിന് ആളുകളാണ് ഇരുനേതാക്കളുടെയും പിന്നിൽ അണിനിരന്നത്. എന്നിരുന്നാലും, പ്രതിഷേധം അവസാനിച്ചതിന് ശേഷം, കെജ്‌രിവാളും ഇന്ത്യ എഗെയിൻസ്റ്റ് കറപ്‌ഷൻ്റെ മറ്റ് നിരവധി അംഗങ്ങളും ചേർന്ന് ആം ആദ്മി പാർട്ടി രൂപീകരിച്ചു. പ്രതിഷേധം രാഷ്ട്രീയമല്ലെന്ന് വാദിച്ചിരുന്ന ഹസാരെ, എഎപി രൂപീകരിക്കാനുള്ള കെജ്രിവാളിൻ്റെ നീക്കത്തിൽ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
Story Highlights : Anna Hazare reacts to Arvind Kejriwal’s arrest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here