ആറാട്ടുപുഴ തറയ്ക്കൽ പൂരത്തിനിടെ ആനകൾ ഇടഞ്ഞു; 4 പേർക്ക് പരുക്ക്

ആറാട്ടുപുഴ തറയ്ക്കൽ പൂരത്തിനിടെ ആനകൾ ഇടഞ്ഞ് നാല് പേർക്ക് പരുക്ക്. ( elephant gone mad during arattupuzha tharakkal pooram )
ഇന്ന് രാത്രി 10.30 ഓടെയായിരുന്നു സംഭവം. ആനകൾ തമ്മിൽ ഉപചാരം ചൊല്ലി പിരിയുന്നതിനിടയിലാണ് ഒരാന അടുത്തുള്ള ആനയെ കുത്തിയത്. പിന്നീട് രണ്ട് ആനകളും മുളങ്ങ് ഭാഗത്തേക്ക് ഓടുകയായിരുന്നു. സംഭവത്തിൽ നാലു പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ആരുടേയും പരുക്ക് ഗുരുതരമല്ല.
ഗുരുവായൂർ രവി കൃഷ്ണൻ, പുതുപ്പള്ളി അർജുനൻ എന്നീ ആനകളാണ് ഇടഞ്ഞത്. ആനയെ തളയ്ക്കാൻ ശ്രമിച്ചുവെങ്കിലും നടക്കാതെ വന്നതോടെ എലഫന്റ് സ്ക്വാഡും പൊലീസും സ്ഥലത്ത് എത്തിയാണ് തളച്ചത്.
Story Highlights : elephant gone mad during arattupuzha tharakkal pooram
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here