അരവിന്ദ് കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണം; ഡൽഹി ഹൈക്കോടതിയിൽ ഹർജി

അരവിന്ദ് കെജ്‌രിവാളിവനെ ഡൽഹി മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യവുമായി പൊതുതാത്പര്യ ഹർജി. ഡൽഹി ഹൈക്കോടതിയിലാണ് പൊതുതാത്പര്യ ഹർജി നൽകിയിരിക്കുന്നത്. കർഷകനും സാമൂഹിക പ്രവർത്തകനുമാണെന്ന് അവകാശപ്പെടുന്ന ഡൽഹി നിവാസിയായ സുർജിത് സിംഗ് യാദവാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.(PIL To Remove Arvind Kejriwal From Post Of Delhi CM Filed In High Court)
സാമ്പത്തിക അഴിമതി ആരോപണ വിധേയനായ മുഖ്യമന്ത്രിയെ പൊതു സ്ഥാനങ്ങളിൽ തുടരാൻ അനുവദിക്കരുതെന്നും ഹർജിയിൽ ആവശ്യം. കെജ്‌രിവാൾ ഈ പദവിയിൽ തുടരുന്നത് നിയമനടപടി തടസ്സപ്പെടുത്തുന്നതിനും നീതിന്യായത്തിന്റെ ഗതിയെ തടസ്സപ്പെടുത്തുന്നതിനും മാത്രമല്ല, സംസ്ഥാനത്തെ ഭരണഘടനാ സംവിധാനത്തിന്റെ തകർച്ചയ്ക്കും ഇടയാക്കുമെന്നും യാദവ് പറയുന്നു.
കെജ്‌രിവാൾ സ്ഥാനമൊഴിയില്ലെന്നും ആവശ്യമെങ്കിൽ ജയിലിനുള്ളിൽ നിന്ന് സർക്കാരിനെ നയിക്കുമെന്നും എഎപി മന്ത്രിമാർ മാധ്യമങ്ങളിൽ പ്രസ്താവനകൾ നടത്തിയിരുന്നു. ഇന്നലെ രാത്രിയാണ് അരവിന്ദ് കെജ്രിവാളിനെ ഇഡി സംഘം മദ്യനയ അഴിമതിക്കേസിൽ അറസ്റ്റ് ചെയ്തത്.
Story Highlights : PIL To Remove Arvind Kejriwal From Post Of Delhi CM Filed In High Court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here