Advertisement

നജീബിന് നോവായി കൊച്ചുമകളുടെ വിയോഗം

March 23, 2024
1 minute Read
Aadujeevitham Najeeb's grand daughter died

ആടുജീവിതം കഥയിലെ യഥാര്‍ത്ഥ നായകന്‍ നജീബിന്റെ കൊച്ചുമകള്‍ മരിച്ചു. നജീബിന്റെ മകന്‍ ആറാട്ടുപുഴ തറയില്‍ സഫീറിന്റെ മകള്‍ സഫ മറിയമാണ് മരിച്ചത്. ഒന്നേകാല്‍ വയസായിരുന്നു.

സഫീര്‍ മുബീന ദമ്പതികളുടെ ഏക മകളാണ് സഫ. ശ്വാസമുട്ടലിനെ തുടര്‍ന്ന് കുട്ടിയെ വെള്ളിയാഴ്ച ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ടോടെയായിരുന്നു മരണം.

മസ്‌കത്തിലെ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഫ്രൂട്‌സ് ആന്‍ഡ് വെജിറ്റബ്ള്‍ സെക്ഷനില്‍ സൂപ്പര്‍ വൈസറായി ജോലി ചെയ്യുകയാണ് സഫീര്‍. സഫീര്‍ ഞായറാഴ്ച പുലര്‍ച്ചെ നാട്ടിലെത്തും. കബറടക്കം ഞായറാഴ്ച രാവിലെ പടിഞ്ഞാറേ ജുമ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

Story Highlights : Aadujeevitham Najeeb’s grand daughter died

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top