മാഹിയിലെ സ്ത്രീകൾക്കെതിരായ അശ്ലീല പരാമർശം; പി.സി ജോർജിനെതിരെ കേസെടുത്ത് പൊലീസ്

മാഹിയിലെ സ്ത്രീകൾക്കെതിരായ അശ്ലീല പരാമർശത്തിൽ പി.സി ജോർജിനെതിരെ കേസെടുത്ത് പൊലീസ്. കോഴിക്കോട് നടത്തിയ പ്രസംഗത്തിനെതിരെയാണ് കേസ്. ഐപിസി 153 (A), 125 വകുപ്പുകൾ പ്രകാരമാണ് മാഹി പൊലീസ് കേസെടുത്തത്. ( case against pc george for negative remarks against mahe women )
മാഹി സ്വദേശി സുനിൽ കുമാറിന്റെ പരാതിയിലാണ് പൊലീസ് നടപടി. ബിജെപി തെരഞ്ഞെടുപ്പ് കൺവെൻഷനിലാണ് പി.സി ജോർജ് വിദ്വേഷ പ്രസംഗം നടത്തിയത്. മാഹി ഗുണ്ടകളും റൗഡികളും തെമ്മാടികളും കൂത്താടിയ പ്രദേശമാണെന്നാണ് പി.സി.ജോർജ് പ്രസംഗിച്ചത്.
Story Highlights : case against pc george for negative remarks against mahe women
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here