Advertisement

വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ കെ സുരേന്ദ്രൻ; ബിജെപി അഞ്ചാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു

March 24, 2024
1 minute Read
k surendran wayanad bjp candidate

ബിജെപി അഞ്ചാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മത്സരിക്കും. ആലത്തൂരിൽ ഡോ. ടി എൻ സരസുവും എറണാകുളത്ത് ഡോ. കെ എസ് രാധാകൃഷ്ണനും കൊല്ലത്ത് ജി കൃഷ്ണകുമാറുമാണ് മറ്റ് സ്ഥാനാർത്ഥികൾ.

നടി കങ്കണ റണാവത്ത് മണ്ഡിയിൽ നിന്ന് മത്സരിക്കും. മനേക ഗാന്ധി സുൽത്തൻപൂരിലെ സ്ഥാനാർത്ഥിയാണ്. ഇന്ന് ബിജെപിയിൽ ചേർന്ന നവീൻ ജിൻഡൽ കുരുക്ഷേത്ര സ്ഥാനാർഥി. അതുൽ ഗാർഗ്‌ ഗാസ്യാബാദിൽ നിന്നും ജിതിൻ പ്രസാദ പീലിബിത്തിൽ നിന്നും ജനവിധി തേടും. ജാർഖണ്ഡിലെ ധൂംകയിൽ സിത സോറൻ, സമ്പൽപുരിൽ കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാൻ, തിരുപ്പതിയിൽ വരുപ്രസാദ് റാവു എന്നിവരും സ്ഥാനാർത്ഥികളാണ്. അഞ്ചാംഘട്ടത്തിൽ 111 സ്ഥാനാർഥികളെയണ് ബിജെപി പ്രഖ്യാപിച്ചത്.

ബിജെപിയിലേക്ക് തിരിച്ചെത്തിയ കർണാടക ഉപമുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ ബെലഗാവിയിൽ മത്സരിക്കും. ഭരണഘടന സംബന്ധിച്ച വിവാദ പ്രസ്താവന നടത്തിയ ഉത്തരകന്നട സിറ്റിംഗ് എംപി അനന്തകുമാർ ഹെഗ്ഡെക്ക് സീറ്റില്ല. ഉത്തര കന്നഡയിൽ വിശ്വേശ്വർ ഹെഗ്ഡെ കഗേരി മത്സരിക്കും. കേന്ദ്ര മന്ത്രി നിത്യാനന്ദ റായ് ബീഹാറിലെ ഉജ്യർപൂർ മണ്ഡലത്തിൽ മത്സരിക്കുന്നു. സബിത് പത്ര പുരി മണ്ഡലത്തിൽ സ്ഥാനാർത്ഥി.

ബീഹാറിൽ മുൻ സംസ്ഥാന അധ്യക്ഷൻ ഡോക്ടർ സഞ്ജയ് ജയ്വാൾ പടിഞ്ഞാറൻ ചെമ്പാരനിലും കേന്ദ്രമന്ത്രി രാധാ മോഹൻ സിംഗ് കിഴക്കൻ ചമ്പാരനിലും മത്സരിക്കും.

മുൻ കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി – സരൺ, കേന്ദ്ര മന്ത്രി നിത്യാനന്ദ റായ് – ഉജിയാർ പൂർ, കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ് -ബെഗുസരായ്, പട്ന സാഹിബിൽ രവിശങ്കർ പ്രസാദ് എന്നിവരും മത്സരിക്കും.

ബംഗാളിൽ വർദ്ധമാൻ ദുർഗാപൂർ മണ്ഡലത്തിൽ മുൻ സംസ്ഥാനധ്യക്ഷൻ ദിലീപ് ഘോഷ് സ്ഥാനാർത്ഥി. മുൻ ജസ്റ്റിസ് അഭിജിത്ത് ഗംഗോപധ്യയായ തംലുക് മണ്ഡലത്തിലെ സ്ഥാനാർത്ഥിയാണ്. ഉത്തർ കൽക്കട്ടയിൽ തപസ് റോയ്. ബാരക്പൂരിൽ മുൻ തൃണമൂൽ നേതാവ് അർജുൻ സിംഗ് സ്ഥാനാർത്ഥി. മുൻ കേന്ദ്രമന്ത്രി പ്രതാപ് സാരംഗി ഒഡീഷയിലെ ബലാസോറിലെ സ്ഥാനാർഥിയായി മത്സരിക്കും.

Story Highlights: k surendran wayanad bjp candidate

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top