Advertisement

ലോക്സഭാ തെരഞ്ഞെടുപ്പ്: ‘ടാഗ്’ പോരുമായി മുന്നണികൾ, തിരുവനന്തപുരത്ത് പ്രചരണം ചൂടുപിടിക്കുന്നു

March 24, 2024
2 minutes Read
Lok Sabha Elections: Fronts with 'tag' war in Thiruvananthapuram

തെരഞ്ഞെടുപ്പിൽ കാമ്പയിനുകൾക്ക് വലിയ പങ്കുണ്ട്. പുതിയ കാലത്ത് പോസ്റ്ററുകളിലെ ചെറിയ ടാഗുകളാണ് കാമ്പയിനുകളിലെ മെയിൻ. തിരുവനന്തപുരം മണ്ഡലത്തിൽ അത്തരമൊരു ‘ടാഗ്’ വാക് പോരാണിപ്പോ നടക്കുന്നത്. മോദി ഗ്യാരണ്ടിയാണ് ബിജെപിയുടെ പ്രധാന പ്രചാരണമെങ്കിൽ അത് പാഴ് ഗ്യാരണ്ടിയെന്നാണ് കോൺഗ്രസിൻ്റെ മറുപടി. അതേസമയം ജനകീയ പരിവേഷമെന്ന പ്രതീതിയാണ് സിപിഐ സ്ഥാനാർത്ഥിയുടെ പ്രചാരണായുധം.

‘മോദി ഗ്യാരണ്ടി’ എന്നതാണ് ബിജെപി സ്ഥാനാർത്ഥികളുടെ പ്രധാന പ്രചാരണ മുദ്രാവാക്യം. തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥിയുടേതും അതിൽ നിന്ന് ഒട്ടും വിഭിന്നമല്ല. കിട്ടുന്ന വേദികളിലൊക്കെ ‘മോദി ഗ്യാരണ്ടി’ ആവർത്തിക്കുന്നു. ടെക്‌നോളജിയുടെ രാജാവെന്നും, ഇനി കാര്യം നടക്കുമെന്നുള്ള വാചകങ്ങളൊക്കെ പോസ്റ്ററുകളിൽ നിറയുന്നുണ്ട്.

മോദി ഗ്യാരണ്ടി പാഴ് ഗ്യാരണ്ടി എന്നാണ് യുഡിഎഫ് പ്രചാരണത്തിൻ്റെ മറുപടി ടാഗ്. തുടരട്ടെ തരൂർ എന്നുള്ളതാണ് യുഡിഎഫിന്റെ പ്രചാരണ വാക്യം. ‘വർക്കിംഗ് ക്ലാസ് ഹീറോ’ എന്ന ജനകീയ മുഖമാണ് പന്ന്യൻ രവീന്ദ്രന് വേണ്ടി ഇടതു കാമ്പയിൻ ഒരുക്കിയിരിക്കുന്നത്. മണ്ഡലങ്ങളിൽ പ്രചാരണം ചൂടു പിടിക്കുകയാണ്. പുതിയ കാലത്തിനൊപ്പം സ്ഥാനാർത്ഥി പ്രചാരണവും അപ്ഡേറ്റാണ്.

Story Highlights : Lok Sabha Elections: Fronts with ‘tag’ war in Thiruvananthapuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top