Advertisement

മൊബൈൽ ചാർജിംഗിനിടെ ഷോർട്ട് സർക്യൂട്ട്; തീപിടുത്തത്തിൽ നാല് കുട്ടികൾ വെന്തുമരിച്ചു

March 24, 2024
1 minute Read
mobile charging short circuit fire 4 death

ഉത്തർപ്രദേശിലെ മീററ്റിൽ ഒരു ഒരു കുടുബത്തിലെ നാലു കുട്ടികൾ വെന്തുമരിച്ചു. മൊബൈൽ ചാർജ് ചെയ്യുന്നതിനിടെ ഷോർട്ട് സർക്യൂട്ട് ഉണ്ടാവുകയും അത് തീപിടുത്തത്തിലേക്ക് നയിക്കുകയുമായിരുന്നു. ഈ തീയിൽ പെട്ടാണ് കുട്ടികളുടെ ദാരുണാന്ത്യം. 10 വയസു മുതൽ നാലുവയസു വരെയാണ് കുട്ടികളുടെ പ്രായം.

ശനിയാഴ്ചയാണ് ദാരുണസംഭവം. ആദ്യം ബെഡ് ഷീറ്റിനാണ് തീപിടിച്ചത് എന്ന് പിതാവ് പറയുന്നു. സരിക (10), നിഹാരിക (8), സൻസ്‌കാർ (6), കാലു (4) എന്നിവരാണ് മരിച്ച കുട്ടികൾ. പിതാവ് പരുക്കുകളോടെ രക്ഷപ്പെട്ടു. ഭാര്യയുടെ നില ഗുരുതരമാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Story Highlights: mobile charging short circuit fire 4 death

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top