നരേന്ദ്രമോദിയ്‌ക്കെതിരെ അസഭ്യ പരാമർശം; തമിഴ്‌നാട് മന്ത്രി അനിത രാധാകൃഷ്ണനെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ അസഭ്യ പരാമർശം നടത്തിയ തമിഴ്‌നാട് മന്ത്രി അനിത രാധാകൃഷ്ണനെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി. ( Tamil Nadu Minister derogatory attack on PM BJP calls it nauseating )
ചടങ്ങിൽ പങ്കെടുത്ത കനിമൊഴി എംപിയ്‌ക്കെതിരെയും നടപടി വേണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമല ആവശ്യപ്പെട്ടു. ഇരുവർക്കുമെതിരെ നിയമനടപടി സ്വീകരിയ്ക്കുമെന്നും ബിജെപി വ്യക്തമാക്കി.
ഇന്നലെ തൂത്തുക്കുടിയിൽ നടത്തിയ കനിമൊഴിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനിടെയായിരുന്നു രാധാകൃഷ്ണന്റെ പരാമർശം. കാമരാജർ ഡൽഹിയിൽ ആയിരുന്നപ്പോൾ അദ്ദേഹത്തെ കൊല്ലാൻ ശ്രമിച്ചവരാണ് മോദിയും കൂട്ടരുമെന്നും പറയുന്നതിനിടെയാണ് അസഭ്യ പരാമർശമുണ്ടായത്. മന്ത്രിയ്‌ക്കെതിരെ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ തയ്യാറാകണമെന്നും ബിജെപി ആവശ്യപ്പെട്ടു.
Story Highlights : Tamil Nadu Minister derogatory attack on PM BJP calls it nauseating
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here