CAA പ്രക്ഷോഭ കേസുകൾ പിൻവലിക്കാനുള്ള തീരുമാനത്തിനെതിരെ പരാതി നൽകി; സർക്കുലർ പിൻവലിക്കണമെന്ന് വിവി രാജേഷ്

പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകിയെന്ന് ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് വി.വി. രാജേഷ്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചു. ഈ സർക്കുലർ പിൻവലിക്കണം. തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വമേധയാ ഈ വിഷയത്തിൽ ഇടപെടേണ്ടതായിരുന്നു എന്നും രാജേഷ് പ്രതികരിച്ചു.
രാജീവ് ചന്ദ്രശേഖറിനെതിരായ എൽഡിഎഫ് പരാതിയെ രാജേഷ് വിമർശിച്ചു. രാജീവ് ചന്ദ്രശേഖർ പൊഴിയൂരിൽ പോയത് മാർച്ച് എട്ടാം തീയതിയാണ്. മാർച്ച് പതിനഞ്ചാം തീയതിയാണ് കേന്ദ്ര സംഘം പൊഴിയൂരിലെത്തും എന്ന ഉത്തരവിറങ്ങിയത്. 16നാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. തൻറെ കയ്യിൽ കിട്ടിയ പരാതി അഞ്ചോ ആറോ ദിവസം കൊണ്ട് പരിഹരിച്ചതാണോ രാജീവ് ചന്ദ്രശേഖർ ചെയ്ത തെറ്റ്?
പ്രശ്നം പരിഹരിച്ചതിനെതിരായ നിലപാടാണ് എൽഡിഎഫ് സ്വീകരിക്കുന്നത്. പൊതുപ്രവർത്തകന് ജനങ്ങൾ നിവേദനങ്ങൾ നൽകുന്നത് സ്വാഭാവികമാണ്. അവരെ ചെടിച്ചട്ടിയെടുത്ത് തലയിൽ അടിക്കുന്നതല്ല രീതി. രാജീവ് ചന്ദ്രശേഖറിന്റെ പ്രചാരണം പത്ത് ദിവസം കഴിയുമ്പോൾ എൽഡിഎഫും യുഡിഎഫും ഒരുപോലെ ആക്രമിക്കുന്നു. എൽബിഎസിലെ പരിപാടിയിൽ രാജീവ് ചന്ദ്രശേഖർ പങ്കെടുക്കുന്നതിന് മുമ്പ് എൽഡിഎഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ പങ്കെടുത്തിരുന്നു എന്നും രാജേഷ് പറഞ്ഞു.
Story Highlights: vv rajesh caa case election commission
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here