Advertisement

ഡൽഹി മദ്യനയ കേസ്: കെ കവിതയെ ഏപ്രിൽ 9 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട് ഡൽഹി കോടതി

March 26, 2024
2 minutes Read
BRS leader K Kavitha sent to jail until April 9 in Delhi liquor policy case

മദ്യനയ കേസിൽ അറസ്റ്റിലായ ഭാരത് രാഷ്ട്ര സമിതി നേതാവ് കെ കവിതയെ ഏപ്രിൽ 9 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട് ഡൽഹി കോടതി. തെലങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിൻ്റെ മകൾ കെ കവിതയെ മാർച്ച് 15 നാണ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞയാഴ്ച അഞ്ചു ദിവസത്തേക്കു കൂടി കവിതയെ ഇ.ഡി. കസ്റ്റഡിയില്‍ വിട്ടിരുന്നു. ഇഡി കസ്റ്റഡി കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് കോടതി നടപടി. ബിആർഎസ് നേതാവിന് അമ്മയെന്ന നിലയിൽ കടമകൾ നിറവേറ്റേണ്ടതുണ്ടെന്നും പ്രായപൂർത്തിയാകാത്ത കുട്ടിക്ക് പരീക്ഷയുണ്ടെന്നും ചൂണ്ടിക്കാട്ടി കെ കവിതയുടെ അഭിഭാഷകൻ ഇടക്കാല ജാമ്യം തേടിയിരുന്നു.

എന്നാൽ ഇടക്കാല ജാമ്യാപേക്ഷയിൽ മറുപടി നൽകാൻ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് സമയം തേടി. കെ കവിതയുടെ ഇടക്കാല ജാമ്യാപേക്ഷ ഡൽഹി വിചാരണക്കോടതി ഏപ്രിൽ ഒന്നിന് പരിഗണിക്കും.

Story Highlights : BRS leader K Kavitha sent to jail until April 9 in Delhi liquor policy case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top