Advertisement

10 കോടിയുടെ ഭാഗ്യവാനെ കണ്ടെത്തി; സമ്മർ ബമ്പറിന്റെ ഭാഗ്യം കണ്ണൂർ ആലക്കോട് സ്വദേശിക്ക്

March 27, 2024
3 minutes Read
summer bumper

സമ്മർ ബമ്പർ ഒന്നാം സമ്മാനം കണ്ണൂർ ആലക്കോട് പരപ്പ സ്വദേശി നാസറിന്. ആലക്കോട് രാജരാജേശ്വരി ലോട്ടറി ഏജൻസിയിൽ ഏജന്റ് രാജു വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 10 കോടി ലഭിച്ചത്. SC 308797 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ 10 കോടി ലഭിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് 2ന് തിരുവനന്തപുരത്തെ ഗോർഖി ഭവനിലാണു നറുക്കെടുപ്പ് നടന്നത്. രണ്ടാം സമ്മാനമായ 50 ലക്ഷം SA 177547 എന്ന നമ്പറിനും ലഭിച്ചു.

SA, SB, SC, SD, SE, SG എന്നിങ്ങനെ ആറ് സീരിസുകളിലായിരുന്നു സമ്മർ ബമ്പർ ലോട്ടറി വിൽപ്പന നടന്നത്. 250 രൂപയായിരുന്നു ടിക്കറ്റ് വില. മൂന്നാം സമ്മാനം 5 ലക്ഷം രൂപ വീതം ഓരോ പരമ്പരയിലും രണ്ടു വീതം ആകെ 60 ലക്ഷം രൂപ ലഭിക്കും. നാലാം സമ്മാനമായി ഒരു ലക്ഷം രൂപ അവസാന അഞ്ചക്കത്തിനു നൽകും. 5000, 2000, 1000, 500 എന്നിങ്ങനെയാണ് മറ്റു സമ്മാനങ്ങൾ. സമാശ്വാസ സമ്മാനമായി 1,00,000 രൂപയാണ് ലഭിക്കുന്നത്.

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയിൽ ഫലം ലഭ്യമാകും.

Story Highlights : Summer Bumper 1st prize goes to Nasser from Kannur Alakode Parappa

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top