‘വിധിയുടെയും പടച്ചോൻ്റെയും നടുവിലൂടെയുള്ള നജീബിൻ്റെ യാത്ര രാജു നിനക്ക് കെട്ടിപിടിച്ചൊരുമ്മ’: ജയസൂര്യ

ആടുജീവിതത്തെ പറ്റി ഹൃദയഹാരിയായ കുറിപ്പ് പങ്കുവെച്ച് നടൻ ജയസൂര്യ. വിധിയുടെയും പടച്ചോൻ്റെയും നടുവിലൂടെയുള്ള നജീബിൻ്റെ യാത്രയാണ് ആടുജീവിതമെന്ന് ജയസൂര്യ ഫേസ്ബുക്കിൽ കുറിച്ചു. രാജു നിനക്ക് കെട്ടിപിടിച്ചൊരുമ്മയെന്നും, നജീബിൻറെ ലോകത്തേക്ക് കൂട്ടികൊണ്ടുപോയ ബ്ലെസി ചേട്ടാ നിങ്ങൾക്കും നിങ്ങളോടൊപ്പം കൂടെ കൂടിയ നജീബിൻ്റെ ഹൃദയ താളമറിഞ്ഞ എല്ലാവർക്കും എൻ്റെ കൂപ്പുകൈയെന്നും ജയസൂര്യ കുറിച്ചു.
അതേസമയം നജീബിന് സംഭവിച്ചത് ആർക്കും സംഭവിക്കാമെന്നും അതുവച്ച് ഒരു നാടിനെയോ സമൂഹത്തേയോ വിലയിരുത്തരുതെന്നും വിലയിരുത്തരുതെന്നും ആടുജീവിതത്തിലെ അഭിനേതാവായ അറബ് നടൻ റിക് ആബേ. മലയാള സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ട്. ബെന്യാമിന്റെ നോവലിനെ തിരശിലയിൽ എത്തിക്കാൻ ബ്ലെസിയും പൃഥിരാജും എടുത്ത പ്രയ്തനം അത്ഭുതപ്പെടുത്തിയെന്നും റിക്. ദുബായിൽ സുഹൃത്തുക്കൾക്കൊപ്പം സിനിമ കാണാൻ എത്തിയതായിരുന്നു റിക്.
ജയസൂര്യയുടെ ഫേസ്ബുക് കുറിപ്പ്
വിധിയുടെയും പടച്ചോൻ്റെയും നടുവിലൂടെയുള്ള നജീബിൻ്റെ യാത്ര ആടുജീവിതം.
രാജു നിനക്ക് കെട്ടിപിടിച്ചൊരുമ്മ. നജീബിൻറെ ലോകത്തേക്ക് കൂട്ടികൊണ്ടുപോയ Blessy chetta നിങ്ങൾക്കും, നിങ്ങളോടൊപ്പം കൂടെ കൂടിയ നജീബിൻ്റെ ഹൃദയ താളമറിഞ്ഞ എല്ലാവർക്കും എൻ്റെ കൂപ്പുകൈ… 🙏
Story Highlights : Jayasurya Praises Prithviraj Sukmaran Goatlife
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here