Advertisement

മലപ്പുറത്ത് വൻ സ്ഫോടക ശേഖരം പിടികൂടി

March 30, 2024
1 minute Read

മലപ്പുറം വളാഞ്ചേരിയിൽ വൻ സ്ഫോടക ശേഖരം പിടികൂടി നാല് പേർ കസ്റ്റഡിയിൽ. ആയിരക്കണക്കിന് ജലാറ്റിൻ സ്റ്റിക്കുകളും ഡിറ്റനേറ്ററുകളും പിടികൂടി. അൽപസമയം മുമ്പാണ് വാർത്ത പുറത്തുവന്നത്.എന്തിനാണ് സാധനങ്ങൾ കൊണ്ടുവന്നതെന്നതിനെ കുറിച്ച് വ്യക്തമല്ല. മലപ്പുറം എസ്‌പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നാല് പേരെ പിടികൂടിയത്.

നാല് പേരെ ചോദ്യം ചെയ്യുകയാണ്. ജലാറ്റിൻ സ്റ്റിക്ക് 1124, ഡിറ്റനേറ്റർ 4000, ഇലക്ട്രിക്ക് ഡിറ്റനേറ്റർ 3340, സേഫ്റ്റി ഫ്യൂസ് 1820 എന്നിങ്ങനെയാണ് വളാഞ്ചേരി പൊലീസ് പിടികൂടിയത്. ഒരു മണിക്കൂറിനകം കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നാണ് വളാഞ്ചേരി പൊലീസ് പറയുന്നത്.

Story Highlights : cache of explosives was seized

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top