Advertisement

‘കണ്ഠമിടറി എൻ്റെ മോനെ അഭിനന്ദിച്ചു കൊണ്ട് സംസാരിച്ച തീയറ്റർ ഉടമകള്‍’; സുകുമാരന്റെ വീഡിയോ പങ്കുവച്ച് മല്ലിക സുകുമാരൻ

March 30, 2024
1 minute Read

തീയറ്ററുകളില്‍ കയ്യടിയും നേടി ബ്ലെസിയും പൃഥ്വിരാജ് ചിത്രം ആടുജീവിതം പ്രദർശനം തുടരുകയാണ്. പൃഥ്വിരാജിന്റെ മികച്ച പ്രകടനത്തിന് മികച്ച പ്രതികരണങ്ങള്‍ വരുമ്പോൾ താരത്തിന്റെ മാതാവ് മല്ലിക സുകുമാരന്റെ വൈകാരികമായ ഫേസ്ബുക്ക് കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സുകുമാരന്റെ ചിത്രമുള്ള വിഡിയോയോടൊപ്പമാണ് മല്ലിക സുകുമാരൻ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

“പൃഥ്വിയിലൂടെ നജീബിനെ കണ്ട് വിങ്ങുന്ന ഹൃദയവുമായി എന്നെ വിളിക്കുന്ന സഹോദരികളും പെണ്‍കുട്ടികളും… കണ്ഠമിടറി എൻ്റെ മോനെ അഭിനന്ദിച്ചു കൊണ്ട് സംസാരിച്ച തീയേറ്റർ ഉടമകള്‍….. മല്ലികച്ചേച്ചി ഇതെങ്ങിനെ കാണും എന്ന് സ്നേഹത്തോടെ ചോദിക്കുന്ന കലാ സ്നേഹികള്‍…. എന്തു പറയണം എന്നറിയില്ല പ്രിയപ്പെട്ടവരേ…. ഈശ്വരന് നന്ദി .. ബ്ലെസ്സിക്കും ബെന്യാമിനും നന്ദി…” എന്നാണ് മല്ലിക സുകുമാരൻ കുറിച്ചത്.

അതേസമയം, ആടുജീവിതം സിനിമയിലൂടെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്ക് കുതിക്കുകയാണ് പൃഥ്വിരാജ്. പൃഥ്വിരാജിന്റെ എക്കാലത്തെയും മികച്ച ഓപ്പണിംഗ് കളക്ഷനാണ് ആടുജീവിതം നേടിയത്.‍ ആടുജീവിതം ആഗോളതലത്തില്‍ റിലീസിന് 16.7 കോടി രൂപയാണ് നേടിയത് എന്ന് ഔദ്യോഗിക കണക്കുകളായി പൃഥ്വിരാജ് പുറത്തുവിട്ടിരുന്നു. ആടുജീവിതം രണ്ടാം ദിവസവും മികച്ച നേട്ടമുണ്ടാക്കി എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍.

Story Highlights : Mallika Sukumaran About Prithviraj Goat life

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top