പന്തിൻ്റെ തിരിച്ചുവരവ്; ചെന്നൈക്കെതിരെ ഡൽഹിക്ക് മികച്ച സ്കോർ

ഐപിഎലിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ ഡൽഹി ക്യാപിറ്റൻസിന് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഡൽഹി നിശ്ചിത 20 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടുത്തി റൺസ് നേടി. 35 പന്തിൽ 52 റൺസ് നേടിയ ഡേവിഡ് വാർണറാണ് ഡൽഹിയുടെ ടോപ്പ് സ്കോറർ. 32 പന്തിൽ 51 റൺസ് നേടിയ ക്യാപ്റ്റൻ ഋഷഭ് പന്തും തിളങ്ങി. ചെന്നൈക്കായി മതീഷ പതിരന മൂന്ന് വിക്കറ്റ് വീഴ്ത്തി.
തകർപ്പൻ തുടക്കമാണ് ഡൽഹിക്ക് ലഭിച്ചത്. റിക്കി ഭുയിക്ക് പകരം ടീമിൽ ഇടം നേടി ഓപ്പൺ ചെയ്ത പൃഥ്വി ഷായും ഡേവിഡ് വാർണറും ചേർന്ന് ഡൽഹിക്ക് വിസ്ഫോടനാത്മക തുടക്കം നൽകി. അനായാസം ബൗണ്ടറികൾ കണ്ടെത്തിയ ഇരുവരും ചേർന്ന് 93 റൺസാണ് കൂട്ടിച്ചേർത്തത്. ഇതിനിടെ 32 പന്തിൽ വാർണർ ഫിഫ്റ്റി തികച്ചു. ഫിഫ്റ്റിക്ക് പിന്നാലെ മുസ്തഫിസുറിൻ്റെ പന്തിൽ പതിരനയുടെ തകർപ്പൻ ക്യാച്ചിൽ വാർണർ പുറത്തായി. ഏറെ വൈകാതെ പൃഥ്വി ഷായും (27 പന്തിൽ 43) പുറത്ത്.
ഓപ്പണർമാർ മടങ്ങിയതോടെ സ്കോറിങ് റേറ്റ് കുറഞ്ഞു. മൂന്നാം നമ്പറിലെത്തിയ ഋഷഭ് പന്ത് ടൈമിങ് കണ്ടെത്താൻ ബുദ്ധിമുട്ടിയപ്പോൾ മിച്ചൽ മാർഷ് ആണ് ചില ബൗണ്ടറികളിലൂടെ ഡൽഹിയെ മത്സരത്തിൽ നിർത്തിയത്. എന്നാൽ, 12 പന്തിൽ 18 റൺസ് നേടിയ മാർഷിനെയും ട്രിസ്റ്റൻ സ്റ്റബ്സിനെയും (0) അടുത്തടുത്ത പന്തുകളിൽ തീതുപ്പും യോർക്കറിൽ മടക്കി അയച്ച പതിരന ചെന്നൈക്ക് മേൽക്കൈ നൽകി. പിന്നീട് അവസാന ഓവറുകളിൽ ഫോമിലേക്കുയർന്ന ഋഷഭ് പന്താണ് ഡൽഹിയെ മികച്ച സ്കോറിലേക്ക് നയിച്ചത്. 31 പന്തിൽ ഫിഫ്റ്റി തികച്ച പന്തിനെ അടുത്ത പന്തിൽ പതിരന ഋതുരാജിൻ്റെ കൈകളിൽ എത്തിച്ചു.
Story Highlights: delhi capitals innings csk
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here