കനത്ത മഴയും കൊടുങ്കാറ്റും; ഗുവാഹത്തി വിമാനത്താവളത്തിൽ മേൽക്കൂരയുടെ ഒരു ഭാഗം തകർന്നു

കനത്ത മഴയിലും കൊടുങ്കാറ്റിലും അസമിലെ ലോക്പ്രിയ ഗോപിനാഥ് ബോർഡൊലോയ് രാജ്യാന്തര വിമാനത്താവളത്തിൻ്റെ മേൽക്കൂര തകർന്നു. ഞായറാഴ്ച വൈകിട്ടാണ് സംഭവം. മേൽക്കൂരയുടെ ഒരു ഭാഗം തകർന്നുണ്ടായ അപകടത്തിൽ ആർക്കും പരുക്കേറ്റിട്ടില്ലെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. മോശം കാലാവസ്ഥയെത്തുടർന്ന് വിമാനങ്ങൾ വഴിതിരിച്ചുവിട്ടെന്നും അധികൃതർ വ്യക്തമാക്കി.
കനത്ത മഴയിൽ മേൽക്കൂരയുടെ ഒരു ഭാഗത്ത് വെള്ളം കെട്ടിനിന്ന് അത് പൊളിഞ്ഞുവീഴുകയായിരുന്നു എന്ന് ചീഫ് എയർപോർട്ട് ഓഫീസർ ഉത്പൽ ബറുവാ വ്യക്തമാക്കി. അദാനി ഗ്രൂപ്പിൻ്റെ നിയന്ത്രണത്തിലുള്ളതാണ് ഈ വിമാനത്താവളം.
Story Highlights: Rain Guwahati airport ceiling collapses
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here