ബാരാമതിയിൽ സുപ്രിയ സുലെ; ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് എൻസിപി ശരദ് പവാർ വിഭാഗം

ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് എൻസിപി ശരദ് പവാർ വിഭാഗം. ബാരാമതിയിൽ സുപ്രിയ സുലെ മത്സരിക്കും. ഉത്തർപ്രദേശിൽ എൽജെപി രാംവിലാസ് പസ്വാൻ വിഭാഗവും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. അതിനിടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച ബീഹാറിൽ ഇന്ത്യ സഖ്യത്തിൽ പൊട്ടിത്തെറി. ( Sunetra Pawar fielded against Supriya Sule in NCP stronghold Baramati )
എൻസിപി ശരദ് പവാർ വിഭാഗം അഞ്ച് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. ശരദ് പവാറിന്റെ മകളും സിറ്റിംങ് എംപിയുമായ സുപ്രിയ സുലെ തന്നെയാണ് ബരാമതിയിൽ നിന്നും വീണ്ടും ജനവിധി തേടുന്നത്. അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാറാണ് സുപ്രിയയുടെ എതിരാളി. വാർധ ,ഷിരൂർ, അഹമ്മദ് നഗർ, ദിംഡോരി എന്നിവയാണ് എൻസിപി ശരദ് പവാർ പക്ഷം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച മറ്റു മണ്ഡലങ്ങൾ മഹായുതി സഖ്യത്തിൽ എൻസിപി അജിത് പവാർ വിഭാഗവും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.
രാഷ്ട്രീയ സമാജ് പാർട്ടി നേതാവ് മഹാദേവ് ജങ്കാർ പർഭണി സീറ്റിൽ മത്സരിക്കും. ഷിരൂർ, റായ്ഗഡ്, സീറ്റുകളിലും സ്ഥാനാർഥികളായി.
ലോക് ജൻശക്തി പാർട്ടി ( രാംവിലാസ് പസ്വാൻ ) ഉത്തർപ്രദേശിലെ 5 സീറ്റുകളിൽ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. പാർട്ടി അധ്യക്ഷൻ ചിരാഗ് പസ്വാൻ ഹാജിപൂർ മണ്ഡലത്തിൽ മത്സരിക്കും. പൂർണിയ സീറ്റ് വേണമെന്ന് ആവശ്യത്തിൽ ആർജെഡി വഴങ്ങാതായതോടെയാണ് കോൺഗ്രസ് നേതാവ് പപ്പു യാദവ് നാമനിർദേശപത്രിക നൽകുക. ഏപ്രിൽ 2 ന് പപ്പു യാദവ് പത്രിക സമർപ്പിക്കും.
കോൺഗ്രസ് അംഗത്വം സ്വീകരിക്കവെ പപ്പു യാദവിന് പൂർണിയ സീറ്റ് ഉറപ്പ് നൽകിയിരുന്നു. പൂർണിയ സീറ്റിനെ ചൊല്ലിയുള്ള തർക്കമാണ് ബീഹാറിൽ സീറ്റ് വിഭജനം പൂർത്തിയാക്കാൻ വൈകിയത്.
Story Highlights : Sunetra Pawar fielded against Supriya Sule in NCP stronghold Baramati
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here