‘ബിജുവിനെ കാട്ടാന രണ്ടു തവണ നിലത്തടിച്ചു’; ഇതേ ആന കഴിഞ്ഞ ദിവസവും പ്രദേശത്ത് ഇറങ്ങിയെന്ന് ബിജുവിന്റെ ഭാര്യ

കാട്ടാന ആക്രമണത്തിൽ പ്രതികരണവുമായി ബിജുവിന്റെ ഭാര്യ. ബിജു വീടിന് പുറത്തിറങ്ങിയത് ശബ്ദം കേട്ട്. ബിജുവിനെ കാട്ടാന രണ്ടു തവണ നിലത്തടിച്ചു; ഇതേ ആന കഴിഞ്ഞ ദിവസവും പ്രദേശത്ത് ഇറങ്ങിയെന്ന് ബിജുവിന്റെ ഭാര്യ പറഞ്ഞു. ശബരിമല വനാതിർത്തി മേഖലയായ എരുമേലി തുലാപ്പള്ളി മാണിപ്പടിക്കടുത്താണ് സംഭവം.
പുലർച്ചെ ഒന്നരയോടെ വീടിന് സമീപത്തെ തെങ്ങ് ആന മറിയ്ക്കുന്നത് കണ്ട് തുരത്താൻ ഇറങ്ങിയപ്പോഴാണ് ബിജുവിനെ ആന ആക്രമിച്ചത്. സംഭവസ്ഥലത്തുവച്ച് തന്നെ ബിജു മരിച്ചു. ബിജുവിനെ കാട്ടാന തുമ്പിക്കൈ കൊണ്ട് അടിക്കുകയായിരുന്നുവെന്നാണ് ഭാര്യ പറഞ്ഞത്.
എന്നാൽ പ്രതിഷേധവുമായി രംഗത്തെത്തിയ നാട്ടുകാർ ജില്ലാ കളക്ടറോ ഉന്നത ഉദ്യോഗസ്ഥരോ എത്താതെ ബിജുവിന്റെ മൃതദേഹം സ്ഥലത്തു നിന്ന് മാറ്റാൻ സമ്മതിക്കില്ലെന്ന് അറിയിച്ചുഅർഹമായ നഷ്ടപരിഹാരം നൽകുമെന്ന് ജില്ലാ കളക്‌ടർ അറിയിച്ചു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി.
Story Highlights : Man dies by Elephant Attack at Pathanamthitta
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here