Advertisement

ലോക്സഭാ തെരഞ്ഞെടുപ്പ്: മുഖ്യമന്ത്രിയുടെ മണ്ഡല പര്യടനം തുടങ്ങി, ഇന്ന് വയനാട്ടിൽ

April 1, 2024
1 minute Read
Acting on petitions is a big challenge'; Chief Minister Pinarayi Vijayan

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന മണ്ഡലപര്യടനത്തിന് തുടക്കമായി. ഇന്ന് വയനാട്ടിൽ മുഖ്യമന്ത്രി പ്രചരണത്തിനായി എത്തും. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഇന്ന് വയനാട് മണ്ഡലത്തിലെ വിവിധയിടങ്ങളിലായി ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർത്ഥി ആനി രാജയുടെ പ്രചരണ പരിപാടികളിൽ പങ്കുചേരുകയാണ്.

രാവിലെ 10.30 ന് തിരുവമ്പാടി (മുക്കം) ആണ് ആദ്യ പരിപാടി നടക്കുന്നത്. വൈകുന്നേരം 3.30 ന് നിലമ്പൂരിലാണ് രണ്ടാമത്തെ പൊതുയോഗം. വൈകുന്നേരം 4.30 ന് വണ്ടൂരിലാണ് മൂന്നാമത്തെ പരിപാടി. ഈ പൊതുയോഗങ്ങളിൽ പങ്കുചേരാൻ ഏവരെയും സ്വാഗതം ചെയ്യുന്നുവെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

തിരുവനന്തപുരം മണ്ഡലത്തിലാണ് മുഖ്യമന്ത്രി പര്യടനം തുടങ്ങിയത്. ഏപ്രില്‍ 22-ന് പര്യടനം അവസാനിക്കും. രാജ്യത്തിന്റെ ഭരണഘടനാമൂല്യങ്ങളെയും മതനിരപേക്ഷ പാരമ്പര്യത്തെയും സംരക്ഷിക്കാൻ ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർത്ഥികൾ വിജയിക്കേണ്ടതുണ്ടെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ കുറിച്ചിരുന്നു.

ജനങ്ങൾ നേരിടുന്ന യഥാർത്ഥ പ്രശ്‍നങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനായി വെറുപ്പിന്റെ രാഷ്ട്രീയം ആളിക്കത്തിക്കുന്ന വർഗീയ ശക്തികളെ പ്രതിരോധിക്കാൻ ഇടതുപക്ഷത്തിന് മാത്രമേ സാധിക്കൂ. മതനിരപേക്ഷ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാതെ അവസരവാദ രാഷ്ട്രീയം പയറ്റുന്ന കോൺഗ്രസിന്റെ ഇരട്ടത്താപ്പും തിരിച്ചറിയേണ്ടതുണ്ട്.

കേരളം വലിയ പ്രതിസന്ധികൾ നേരിട്ടപ്പോൾ പാർലമെന്റിൽ നിശബ്ദരായ യുഡിഎഫ് എംപിമാരെ വിലയിരുത്താനുള്ള വേളയാണിതെന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വിജയത്തിനായി കൈകോർത്ത് രംഗത്തിറങ്ങാമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

Story Highlights : Pinarayi Vijayans Constituency Tour Lok Sabha Polls

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top