നടി അപർണാ ദാസും നടൻ ദീപക് പറമ്പോലും വിവാഹിതരാകുന്നു

നടി അപർണാ ദാസും നടൻ ദീപക് പറമ്പോലും വിവാഹിതരാകുന്നു. ഏപ്രിൽ 24നാണ് വിവാഹം. വടക്കാഞ്ചേരിയിലാണ് വിവാഹം നടക്കുക. ( actress aparna and actor deepak parambol to get married )
‘ഞാൻ പ്രകാശൻ’ എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ അപർണ ‘മനോഹരം’ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധ നേടുന്നത്. മനോഹരത്തിൽ ദീപക് പറമ്പോലും പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്.
മലർവാടി ആർട്ട്‌സ് ക്ലബെന്ന ചിത്രത്തിലൂടെയാണ് ദീപക് അഭിനയരംഗത്തെത്തുന്നത്. പിന്നീട് തട്ടത്തിൻ മറയത്ത്, തിര, കുഞ്ഞിരാമായണം, കണ്ണൂർ സ്‌ക്വാഡ്, മഞ്ഞുമ്മൽ ബോയ്‌സ് എന്നിങ്ങനെ നിരവധി ചിത്രത്തിൽ അഭിനയിച്ചു. ‘വർഷങ്ങൾക്ക് ശേഷം’ എന്ന സിനിമയാണ് ദീപകിന്റെ ഒടുവിലായി പുറത്തിറങ്ങാനുള്ള ചിത്രം.
Story Highlights : actress aparna and actor deepak parambol to get married
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here