യുവാവിനെ ആക്രമിച്ച് ചെവി കടിച്ചു പറിച്ചതായി പരാതി

തിരുവനന്തപുരം കാട്ടാക്കടയിൽ യുവാവിനെ ആക്രമിച്ച് ചെവി കടിച്ചു പറിച്ചതായി പരാതി. കാട്ടാക്കട അരുമാളൂർ സ്വദേശി ജയകൃഷ്ണന് നേരെയാണ് ആക്രമണം. സുഹൃത്തിനെ കാണാൻ പോയ ഇയാളെ സാമൂഹ്യവിരുദ്ധർ ആക്രമിക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് കുഴയ്ക്കാട് ക്ഷേത്രത്തിന് സമീപം ആണ് സംഭവം.
ബൈക്ക് തടഞ്ഞുനിർത്തിയാണ് ജയകൃഷ്ണനെ സാമൂഹ്യ വിരുദ്ധർ ആക്രമിച്ചത്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. ജയകൃഷ്ണന്റെ ചെവിയിൽ പതിനഞ്ചോളം തുന്നലുണ്ട്. ആക്രമികളെ മുൻപരിചയമില്ലെന്ന് യുവാവ് പറഞ്ഞു. ബൈക്കിൽ പോകുകയായിരുന്ന ജയകൃഷ്ണനെ ചവിട്ടിവീഴ്ത്തി, ആക്രമികളിൽ ഒരാൾ ജയകൃഷ്ണന്റെ ദേഹത്ത് കയറിയിരുന്ന് ചെവി കടിച്ചുപറിക്കുകയായിരുന്നു. ജയകൃഷ്ണനും സുഹൃത്തും യാത്ര ചെയ്ത ബൈക്കും അക്രമികൾ നശിപ്പിച്ചു.
Story Highlights :Young man was attacked and his ear bitten off
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here