‘നീതിയുടെ അഞ്ച് തൂണുകൾ’ മുദ്രാവാക്യത്തിലൂന്നി കോൺഗ്രസ് പ്രകടനപത്രിക ഇന്ന്

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ പ്രകടനപത്രിക ഇന്ന് പുറത്തിറക്കും. നീതിയുടെ അഞ്ച് തൂണുകൾ എന്ന മുദ്രാവാക്യത്തിൽ ഊന്നിയാകും പ്രഖ്യാപനങ്ങൾ. സ്ത്രീകൾക്കും യുവാക്കൾക്കും പാർശ്വവത്കരിക്കപ്പെട്ടവർക്കും പ്രാധാന്യം നൽകുന്ന പ്രഖ്യാപനങ്ങളുണ്ടാകും. യുവാക്കൾക്ക് തൊഴിൽ ഉറപ്പാക്കും.
എ.ഐ.സി.സി. ആസ്ഥാനത്ത് 11.30-ന് നടക്കുന്ന ചടങ്ങിൽ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി തുടങ്ങിയവർ ചേർന്നാണ് പത്രിക പുറത്തിറക്കുക. സോണിയാ ഗാന്ധി, പ്രിയങ്കാ ഗാന്ധി, കോൺഗ്രസ് മുഖ്യമന്ത്രിമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
നാളെ രാജസ്ഥാനിലെ ജയ്‍പുരിലും തെലങ്കാനയിലെ ഹൈദരാബാദിലും രണ്ട് റാലികൾ സംഘടിപ്പിക്കുമെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. ജയ്പുരിൽ ഖാർഗെ, സോണിയ, രാഹുൽ, പ്രിയങ്ക തുടങ്ങിയ നേതാക്കൾ പങ്കെടുക്കും.
ഹൈദരാബാദിൽ രാഹുലുമെത്തും. അഞ്ചു നീതികളടങ്ങിയ 25 വാഗ്ദാനങ്ങൾ ഭാരത് ന്യായ് യാത്രയുടെ ഭാഗമായി ഇതിനകം തന്നെ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതിനുപുറമേ അഗ്‌നിവീർ നിർത്തലാക്കുന്നതടക്കമുള്ള പ്രഖ്യാപനങ്ങൾ പ്രകടനപത്രികയിലുണ്ടാവുമെന്നാണ് സൂചന.
Story Highlights : UDF Manifesto on Loksabha Election 2024
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here