കന്നി വോട്ടർമാർക്കായി കായിക മത്സരങ്ങൾ; കെ.അണ്ണാമലയ്ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി ഡിഎംകെ

തമിഴ്നാട് ബിജെപി അധ്യക്ഷനും കോയമ്പത്തൂർ സ്ഥാനാർത്ഥിയുമായ കെ.അണ്ണാമലയ്ക്കെതിരെ ഡിഎംകെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. കന്നി വോട്ടർമാർക്കായി കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നുവെന്നും മത്സരത്തിൻ്റെ പ്രചാരണ ബോർഡുകളിലും കാർഡുകളിലും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും അണ്ണാമലയുടെയും ചിത്രങ്ങളുണ്ടെന്നുമാണ് പരാതിയിൽ പറയുന്നത്.
കൂടാതെ, മത്സരത്തിൻ്റെ മറവിൽ വോട്ടർമാർക്ക് പണം വിതരണം ചെയ്യുന്നുവെന്നും ഡി എം കെ പരാതിയിൽ പറയുന്നു. ഇന്നും നാളെയുമായി നടക്കുന്ന മത്സരങ്ങൾക്ക് അനുമതി നൽകരുതെന്നും ഡിഎംകെ ആവശ്യപ്പെട്ടു. ഓർഗനൈസിങ് സെക്രട്ടറി ആർ എസ് ഭാരതിയാണ് പരാതി നൽകിയത്.
Story Highlights : DMK complaint against K. Annamalai
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here