Advertisement

എം.കെ. ശാന്ത അന്തരിച്ചു

April 8, 2024
1 minute Read
M.K. Shantha passed away

എഴുത്തുകാരനും ഭാഷാ പണ്ഡിതനുമായിരുന്ന മൂത്തകുന്നം എം.കെ. കൃഷ്ണൻ മുൻഷിയുടെ മകളും എഴുത്തുകാരനും റിട്ട. അധ്യാപകനുമായ ചേന്ദമംഗലം ജയവിഹാറിൽ പരേതനായ സി.ജി. ജയപാലി​ന്റെ ഭാര്യയുമായ എം.കെ. ശാന്ത (79) അന്തരിച്ചു. പറവൂർ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ, ചേന്ദമംഗലം പാലിയം ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിൽ അധ്യാപികയായിരുന്നു.

മക്കൾ: ജെ. ബിന്ദുരാജ് (ട്വന്റിഫോർ ന്യൂസ് റിസർച്ച് അസോസിയേറ്റ് ), ജെ. ബിനു(അധ്യാപകൻ, ഐ.ടി.ഐ. കളമശേരി).
മരുമകൾ: സംഗീത(അധ്യാപിക, മാർ ഗ്രിഗോറിയോസ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ, പറവൂർ).സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് എറണാകുളം തോന്ന്യകാവ് പൊതുശ്മശാനത്തിൽ നടക്കും.

Story Highlights : M.K. Shantha passed away

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top